Saturday, August 24, 2019 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 08.32 PM

യു.പിയില്‍ 51 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു

electric shock

ഖൊരഖ്പൂര്‍: യു.പിയില്‍ 51 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റു. ബല്‍റാംപൂര്‍ ജില്ലയിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷോക്കേറ്റത്. സ്‌കൂള്‍ കോമ്പൗണ്ടിലെ മരങ്ങളുമായി വൈദ്യുതി ലൈന്‍ സമ്പര്‍ക്കം വന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.

ചെരുപ്പില്ലാതെ വിദ്യാര്‍ത്ഥികള്‍ നിലത്ത് ചവുട്ടിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വൈദ്യുതിയുമായി സമ്പര്‍ക്കമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഷോക്കേറ്റ് നിലത്ത് വീണതോടെയാണ് അധ്യാപകര്‍ വിവരമറിഞ്ഞത്. കാലില്‍ ചെരുപ്പ് ധരിച്ചിരുന്നതിനാല്‍ അധ്യാപകര്‍ക്ക് ഷോക്കേറ്റില്ല.

സംഭവത്തില്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ അലംഭാവത്തിനെതിരെ നടപടി എടുത്തതായി ജില്ലാ മജിസ്‌ട്രേറ്റ് കൃഷ്ണ കരുണേഷ് അറിയിച്ചു. ഷോക്കേറ്റവരില്‍ 29 വിദ്യാര്‍ത്ഥികളെ ഉത്രൗല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും 22 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

Ads by Google
Ads by Google
Loading...
TRENDING NOW