Thursday, August 22, 2019 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 07.50 PM

ആയുധങ്ങളല്ല, ആശയങ്ങളാണ്. എസ്.എഫ്.ഐക്കാരുടെ കയ്യില്‍ ഉണ്ടാകേണ്ടത്: വി.എസ് അച്യുതാനന്ദന്‍

SFI

തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളജ് സംഭവത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ഗുണ്ടായിസമല്ല എസ്.എഫ്.ഐയുടെ ആയുധം. ആയുധങ്ങളല്ല, ആശയങ്ങളാണ്. എസ്.എഫ്.ഐക്കാരുടെ കയ്യില്‍ ഉണ്ടാകേണ്ടത്. എസ്.എഫ്.ഐക്കാരുടെ കയ്യില്‍ കഠാരയെങ്കില്‍ അടിത്തറയില്‍ പ്രശ്‌നമുണ്ട്. തിരിച്ചറിവ് നഷ്ടപ്പെടുന്നത് നേതൃത്വത്തിനാണെങ്കില്‍ തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ട് വരണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു.

അതേസമയം യുണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ആറ് വിദ്യാര്‍ത്ഥികളെയും യൂണിവേഴ്‌സിറ്റി അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക കൗണ്‍സില്‍ യോഗത്തിലാണ് നടപടി എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

Ads by Google
Ads by Google
Loading...
TRENDING NOW