Monday, July 15, 2019 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 06.36 PM

കുട്ടികള്‍ സ്‌പോര്‍ട്‌സിലേക്ക് വരുരുത്; ലോകകപ്പ് കൈവിട്ടതില്‍ നെഞ്ച് തകര്‍ന്ന്‌: നീഷാം

Twitter, Jimmy Neesham

ലണ്ടന്‍ : 2019 ലോകകപ്പിന് ഇന്നലെ തിരശീല വീണെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ട്രേളുകളും ഇതുവരെ അവസാനിച്ചിട്ടില്ല. ആവേശപോരാട്ടം സൂപ്പറോവറിലും സമനിലയില്‍ അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറി നേടിയ ടീം കപ്പുയര്‍ത്തി.

എന്നാല്‍, സൂപ്പറോവറിലെ ഈ നിയമത്തിനെതിരെ മുന്‍ താരങ്ങളടക്കം നിരവധിയാളുകളാണ് രംഗത്തെത്തിയത്. മല്‍സരത്തിന് ശേഷം ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടറായ നീഷാം തന്റെ ട്വറ്ററില്‍ ഇങ്ങനെ കുറിച്ചു. കുട്ടികള്‍ സ്‌പോര്‍ട്‌സിലേക്ക് വരുവാന്‍ പാടില്ല, സ്‌പോര്‍ട്‌സല്ലാതെ മറ്റെന്തങ്കിലും ചെയ്യു. എന്നിട്ട് നിങ്ങളുടെ അറുപതാമത്തെ വയസ്സില്‍ നല്ല വണ്ണം വെച്ചതിന് ശേഷം സന്തോഷത്തോടെ മരിക്കൂ. ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വറ്റ്.

എന്നാല്‍ ന്യൂസിലന്‍ഡ് താരത്തെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇംഗ്ലണ്ടാണ് കപ്പുയര്‍ത്തിയെങ്കിലും എല്ലാവരുടെയും മനസ്സില്‍ നിങ്ങളാണ് ജയിച്ചത് എന്നാണ് ഒരാളുടെ മറുപടി. ന്യൂസിലന്‍ഡിന്റെ തോല്‍വിക്ക് പിന്നാലെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സൂപ്പറോവറില്‍ ഇംണ്ടിനോട് തോല്‍ക്കുന്നത് കണ്ട് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW