Sunday, August 04, 2019 Last Updated 11 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 03.42 PM

കണ്ടാല്‍ ആണിനെപ്പോലെ എന്നിട്ട് മറ്റൊരാളെ കളിയാക്കാന്‍ നാണമില്ലേ? 'ഫിറ്റും' 'ഫാറ്റും' വിവാദമാകുന്നു!

Thai beauty queen

സോഷ്യല്‍ മീഡിയയില്‍ വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് തായ്‌ലന്‍ഡിലെ സൗന്ദര്യമത്സരത്തിലെ മത്സരാര്‍ത്ഥി. കോകോ അര്യാഹ സപാറുഖോയെന്ന മത്സരാര്‍ത്ഥി മിസ് യൂണിവേഴ്‌സായ കട്രിയോണ ഗ്രേയേയും മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ 2018 ക്ലാര സോസയെയും താരതമ്യപ്പെടുത്തിക്കൊണ്ട് പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിവാദത്തിലായത്. രണ്ടു പേരുടെയും വ്യത്യസ്ത ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ക്ലാര ഫിറ്റും കട്രിയോണ ഫാറ്റും എന്നാണ് കോകോ പോസ്റ്റ് ചെയ്തത്.

എന്നാല്‍ ഇതോടെ സോഷ്യല്‍മീഡിയ സംഗതി ഏറ്റെടുക്കുകയായിരുന്നു. സംഭവം കൈവിട്ടു പോയതോടെ കോകോ ചിത്രം പിന്‍വലിച്ചു. എന്നാല്‍ സോഷ്യല്‍ മീഡിയ ഇത് വിടാന്‍ തയ്യാറായിട്ടില്ല. ഞങ്ങളുടെ മിസ് യൂണിവേഴ്‌സിനെ കളിയാക്കാന്‍ നീയാരാണ് എന്നാണ് ഒരാള്‍ കോക്കോയോടു ചോദിച്ചത്. ഞങ്ങളുടെ മിസ് യൂണിവേഴ്‌സിനെ ഫാറ്റ് എന്നു വിശേഷിപ്പിക്കുന്നതിനു മുമ്പ് നിങ്ങള്‍ രൂപം തന്നെ മാറ്റണമെന്നും കോക്കോയെ കണ്ടാല്‍ ആണിനെപ്പോലെ ഇരിക്കുമെന്നുമാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. അതേസമയം, കട്രിയോണയോ കോക്കോയോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Ads by Google
Monday 15 Jul 2019 03.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW