Tuesday, August 20, 2019 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 12.57 PM

ആദ്യരാത്രിയില്‍ ഒരു പെണ്ണ് ഛര്‍ദ്ദിക്കാന്‍ മൂന്ന് കാരണങ്ങളോ? യൂട്യൂബില്‍ ട്രെന്‍ഡിംഗായി ഒരു ഹ്രസ്വചിത്രം

short film

യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത് ഇനി വരും പൂക്കാലം എന്നൊരു ഹ്രസ്വചിത്രമാണ്. ഇന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്ന ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. സമൂഹത്തിലെ വൈകൃതം തുറന്നുകാട്ടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അതുല്യ രാജനാണ്.

ഭാവി ജീവിതത്തെ പോലും താളം തെറ്റിക്കുന്ന ഓര്‍മ്മകള്‍ സ്ത്രീകള്‍ക്കുണ്ടാകാം. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് പോലും വെളിപ്പെടുത്താന്‍ പറ്റാത്തവ. ഇത്തരം കാര്യങ്ങള്‍ മനസിലാക്കാനും ചേര്‍ത്ത് നിര്‍ത്തുവാനും ഒരു പങ്കാളിയുണ്ടെങ്കില്‍ എന്നന്നേക്കുമായി ആ ഓര്‍മ്മകള്‍ സ്ത്രീക്ക് മറക്കാനാകുമെന്നാണ് ഈ കൊച്ചു ചിത്രം പറയുന്നത്.

ശിവന്‍ സിപിയുടേതാണ് ചിത്രത്തിന്റെ കഥ. ഛായാഗ്രഹണം ഷിയാസ് ജാസാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് പൂജ സുചിത്ര. നിമ ജിജോ, ബിഥുല്‍ ബാബു ചാക്കോ, രേഖ എ രവീന്ദ്രന്‍, വിഷ്ണു സുരേഷ്, ശ്രീരാഗ് കണ്ണന്‍, സുമതി എം കൃഷ്ണന്‍, കാര്‍ത്തു, ഗായത്രി മണികണ്ഠന്‍, ഇഷാന്‍ മണികണ്ഠന്‍ എന്നിവരാണ് അബിനേതാക്കള്‍.

Ads by Google
Ads by Google
Loading...
TRENDING NOW