Thursday, August 15, 2019 Last Updated 0 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 12.22 PM

ഇനിയുള്ള ജീവിതം നവാബിനൊപ്പം..,ഞങ്ങള്‍ ഒന്നായി.: വിവാഹവാര്‍ത്ത വെളിപ്പെടുത്തി പൂജ ബത്ര

Pooja Batra, Nawab Shah

ലേഖയായും സ്വാതിയായും സോണിയയായും മലയാളിയുടെ മനസില്‍ പതിഞ്ഞ 'കുട്ടിത്ത'മുള്ള നടിയാണ് പൂജ ബത്ര. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി തൊണ്ണൂറുകളില്‍ തിളങ്ങിയ പൂജയുടെ പ്രണയമായിരുന്നു അടുത്തിടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം ആഘോഷിച്ചത്.

പൂജയും നവാബ് ഷായും വിവാഹിതരാകാന്‍ പോകുന്നൂശവന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിവാഹവാര്‍ത്ത നടി സ്ഥിരീകരിച്ചിരിക്കുന്നത്. ബോംബൈ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് പൂജ വിവാഹവാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.

ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങുകള്‍ കഴിഞ്ഞു. ഞങ്ങള്‍ ഒന്നായി. അടുത്ത കുടുംബാംഗങ്ങളുടെയും സ്‌നേഹിതരുടെയും സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങുകള്‍. വിവാഹം ഈയാഴ്ച രജിസ്റ്റര്‍ ചെയ്യുമെന്നും പൂജ വ്യക്തമാക്കി. 2017 ല്‍ പുറത്തിറങ്ങിയ മിറര്‍ ഗെയിം എന്ന ചിത്രത്തിലാണ് പൂജ അവസാനമായി വേഷമിട്ടത്. ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകന്‍ എന്നീ മലയാള ചിത്രങ്ങളിലാണ് പൂജ നിറഞ്ഞുനിന്നത്. കീര്‍ത്തി ചക്ര, ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളിലുടെ മികവ് തെളിയിച്ച നടനാണ് നവാബ് ഷാ.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW