Wednesday, August 14, 2019 Last Updated 6 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 11.11 AM

അവന് ഗ്ലാമറുമില്ല, എന്നെപ്പോലെ 'ജീന്‍' എന്നു പേരുള്ള മിടുക്കനായ മോനുമില്ല: മകന്റെ നെഗറ്റീവുകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് ലാല്‍

Actor Lal, Jean paul , Social media

മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ക്കൊണ്ട് ആരാധക മനസില്‍ പ്രത്യേക ഇടമുള്ള താരമാണ് ലാല്‍. നായകനായും, വില്ലനായും, കൊമേഡിയനായും ഒരേ സമയം തിളങ്ങുകയും സംവിധാനത്തിലും മികവ് പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിത്വമാണ് ലാല്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലാല്‍ തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായും പങ്കുവെയ്ക്കാറുണ്ട്.

ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ലാല്‍ പറഞ്ഞ ചില ഉത്തരങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിന്റെ മൂന്നു കുറവുകള്‍ പറയാന്‍ ആരാധകനായ ഒരാള്‍ ആവശ്യപ്പെടുകയായിരുന്നു. ചോദ്യങ്ങള്‍ക്ക് ലാല്‍ നല്‍കിയ മറുപടിയാണ് കൗതുകമുണര്‍ത്തുന്നത്.

Actor Lal, Jean paul , Social media

അവന്‍ എന്റെ അത്ര ഗ്ലാമര്‍ പോര, തന്റെ അത്ര വയസ്സില്ല, അവന് എന്നെ പോലെ ജീന്‍ എന്ന് പേരുള്ള മിടുക്കനായ മോനില്ല, എന്നിങ്ങനെയാണ് ലാല്‍ മറുപഡടി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് എത്ര വയസുണ്ടെന്ന ചോദ്യത്തിന് ദുല്‍ഖറിനേക്കാളും സ്വല്‍പം കൂടുതലാണെന്നായിരുന്നു ലാലിന്റെ മറുപടി. ഹോളിവുഡില്‍ വില്ലനായിക്കുടെയെന്ന ആരാധക ചോദ്യത്തിന്, വരുന്ന റോളുകളെല്ലാം ഹീറോ വേഷം ആണെന്നായിരുന്നു മാസ് ഡയലോഗ്..!

Actor Lal, Jean paul , Social media

Ads by Google
Monday 15 Jul 2019 11.11 AM
Ads by Google
Loading...
LATEST NEWS
TRENDING NOW