Tuesday, August 20, 2019 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 12.13 PM

പരിചയമില്ലാത്തവര്‍ക്ക് വാഹനം വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം; ഒരു തെറ്റും ചെയ്യാത്ത ഈ അമ്മ അനുഭവിക്കേണ്ടി വന്ന വേദന അറിയണം

 face book post

വര്‍ഷങ്ങളായി വാഹന ടാക്‌സ് അടയ്ക്കാതെ കിടന്ന ഒരു വാഹനത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. പ്രജു വള്ളിക്കുന്നം എന്നയാളാണ് സംഭവം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്. നികുതി കുടിശ്ശിക വരുത്തിയ ഉടമസ്ഥനെ തിരക്കിയുള്ള വാഹന വകുപ്പിന്റെ അന്വേഷണം അവസാനിച്ചത് ഇടിഞ്ഞ് പൊളിയാറായ വീടിന് മുന്നിലാണ്. 15000 രൂപയോളം വരുന്ന ബാദ്ധ്യതയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥന് പ്രായമായ ഒരു സ്ത്രീയെ മാത്രമേ കണ്ടെത്താനായുള്ളു. അവരില്‍ നിന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥന് മനസിലായത് വീടിന്റെ ഗൃഹനാഥന്‍ മരണപ്പെട്ടുവെന്നും, അതിന് മുന്‍പേ സ്വന്തമായുണ്ടായിരുന്ന വാഹനം പേരറിയാത്ത ആര്‍ക്കോ വിറ്റിരുന്നു എന്നുമാണ്. എന്നാല്‍ വാഹനം വാങ്ങിയയാള്‍ സ്വന്തം അഡ്രസിലേക്ക് മാറ്റാതെയും നികുതി അടയ്ക്കാതെയും സര്‍ക്കാരിനെയും വീട്ടുകാരെയും പറ്റിക്കുകയായിരുന്നു. എന്നാല്‍ നിയമപ്രകാരം നികുതി അടയ്ക്കാന്‍ ഇവര്‍ ബാധ്യസ്ഥരാവുകയായിരുന്നു.

പ്രജു വള്ളിക്കുന്നത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ONE TIME SETTLEMENT
________________________

വര്‍ഷങ്ങളായി ടാക്‌സ് അടക്കാതെ കുന്നു കൂടി കിടന്ന ഒരു വാഹനത്തിന്റെ കിട്ടാക്കടം പിരിക്കാനായി ആ അഡ്രസ് തപ്പി വളരെയധികം അലഞ്ഞു ' പോസ്റ്റ് ഓഫീസും കൈമലര്‍ത്തി ' പൂര്‍ണ്ണ മല്ലാത്ത അഡ്രസ് വെച്ച് സ്റ്റാന്‍ഡിലും മറ്റും അലഞ്ഞ് തിരിഞ്ഞു കിട്ടിയ ക്ലൂ വെച്ച് തേടി ചെന്നത് ഒരു ഇടിഞ്ഞു വീഴാറായ താമസം ഇല്ലെന്നു തോന്നുന്ന ഒരു വാടിനു മുന്നില്‍ '
ആ വീട്ടിലെ ഗൃഹനാഥന്‍ തന്റെ വാഹനം തന്റെ പേര് മാറ്റാതെ ആര്‍ക്കോ വിറ്റും' വാഹനം കിട്ടിയ ആള്‍ ടാക്‌സ് മുടക്കുകയും ചെയ്തു
ഇതൊന്നുമറിയാതെ ആ ഗൃഹനാഥന്‍ ഒരിക്കല്‍ മരണമടഞ്ഞു.
സര്‍ക്കാരിന്റെ ബാധ്യത തീര്‍ക്കാന്‍ ആ അമ്മ തയ്യാറായി ' 15000 രൂപയോളം വരുന്ന ബാദ്ധ്യത 950 രൂപക്ക് തീര്‍ക്കാന്‍ ആ അമ്മ സന്നദ്ധമായി '
അഞ്ചു വര്‍ഷത്തില്‍ കുടുതല്‍ ടാക്‌സ് മുടങ്ങി പൊളിഞ്ഞ തോ പൊളിയാറായതോ ആയ സ്വകാര്യ വാഹനങ്ങള്‍ 20 % വും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ 30% വും അടച്ചു ബാധ്യത തീര്‍ക്കാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കിയിരിക്കുന്നു '
ഓഫീസില്‍ ഞങ്ങളുടെ ക്ലാര്‍ക്കിനോട് ആ അമ്മ ഒറ്റക്കാണെന്നും മറ്റു വരുമാന മാര്‍ഗമില്ലെന്നും ടാക്‌സ് അടക്കാന്‍ വരുമ്പോള്‍ എന്നെ കാണണമെന്നും പറഞ്ഞിരുന്നു'
ആ അമ്മ കഷ്ടപ്പെട്ട് സമ്പാദിച്ച 1000 രൂപ കൗണ്ടറില്‍ അടക്കാന്‍ നല്‍കി. പൈസ കുറച്ചായുള്ളു എന്ന് പറഞ്ഞ് ആ ക്ലാര്‍ക്ക് ചെറിയൊരു തുക സ്വീകരിച്ച് ബാക്കി ആ അമ്മക്ക് തിരികെ നല്‍കി
.
.
.
.
.
.
.
.
ബാക്കി തുക ആ ക്ലാര്‍ക്ക് തന്റെ കൈയ്യില്‍ നിന്ന് അടക്കുക യായിരുന്നു'

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW