Tuesday, August 20, 2019 Last Updated 1 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 10.32 AM

ഖാര്‍ഗേയെയും ഗുലാം നബിയെയും ഹോട്ടലിലേക്ക് കയറ്റരുത് ; സംരക്ഷണം ആവശ്യപ്പെട്ട് മുംബൈ പോലീസിന് കര്‍ണാടക വിമതരുടെ കത്ത് വീണ്ടും

uploads/news/2019/07/321970/mumbai-police.jpg

മുംബൈ: കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോള്‍ തങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുംബൈ പോലീസിന് ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എ മാരുടെ കത്ത്. സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ കാണാന്‍ ശ്രമിക്കുമെന്നും മതിയായ സംരക്ഷണം നല്‍കണമെന്നുമാണ് ആവശ്യം. മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ഗുലാം നബി ആസാദും തങ്ങളെ കാണാന്‍ ശ്രമം നടത്തുന്നുണ്ടെന്നും തടയണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പോവയിലെ റിനൈസാന്‍സ് ഹോട്ടലില്‍ കഴിയുന്ന എംഎല്‍എമാരെ കാണാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മല്ലികാര്‍ജ്ജുന ഖാര്‍ഗേയും ഇന്ന് രാവിലെ കാണാനും അനുനയ ചര്‍ച്ചകള്‍ നടത്താനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗേയെയോ ഗുലാം നബി ആസാദിനെയോ കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കളെ തന്നെയോ കാണാന്‍ താല്‍പ്പര്യമില്ലെന്ന് ഇവര്‍ പോലീസിന് എഴുതിയ കത്തില്‍ പറയുന്നു. ഇവരില്‍ നിന്നെല്ലാം തങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയുണ്ടെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം ഒഴിവാക്കാന്‍ ഇവര്‍ പരമോന്നത കോടതിയെ വരെ സമീപിച്ചേക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

കഴിഞ്ഞയാഴ്ച പാര്‍ട്ടിയിലെ പ്രശ്‌നപരിഹാരകനായ ഡി കെ ശിവകുമാര്‍ ഹോട്ടലില്‍ എത്തിയിരുന്നെങ്കിലൂം ഹോട്ടലിന്റെ അകത്ത് പ്രവേശിക്കാനോ വിമത എംഎല്‍എമാരെ കാണാനോ പോലീസ് അനുവദിച്ചില്ല. മുംബൈ പോലീസിനോട് വിമതര്‍ സംരക്ഷണം ആവശ്യപ്പെട്ടിരുന്നതിനാല്‍ ശിവകുമാറിനെ ഹോട്ടലിന്റെ വാതിലില്‍ തന്നെ പോലീസ് തടഞ്ഞു. പിന്നീട് ഇദ്ദേഹത്തെ പോലീസ് തന്നെ നേരെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടുകയും അദ്ദേഹം ബാംഗ്‌ളൂരിലേക്ക് തിരിച്ചു പോകുകയും ചെയ്തു. പുതിയ സംഭവവികാസത്തില്‍ പ്രതിപക്ഷവും ശക്തമായ സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. വിമതരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ കൂട്ടാക്കുന്നില്ലെന്നും മുന്നണിഭരണം തുടരാന്‍ സ്പീക്കര്‍ സമയം നല്‍കുന്നതായിട്ടാണ് ആരോപണം.

വിമതരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ ഭരണകക്ഷിയുടെ സീറ്റുകള്‍ 118 ല്‍ നിന്നും 100 ആയി കുറയുകയും ഭൂരിപക്ഷം 113 ല്‍ നിന്നും 105 ആയി കുറയുകയും ചെയ്യും. 105 സീറ്റുകളുള്ള ബിജെപിയ്ക്കാകട്ടെ രണ്ടു സ്വതന്ത്രന്മാര്‍ ഉള്‍പ്പെടെ അംഗസംഘ 107 ആകും. അതേസമയം കഴിഞ്ഞ വര്‍ഷം മെയ് യില്‍ ബിജെപി ഭൂരിപക്ഷമില്ലാതിരുന്ന സമയത്ത് യദ്യൂരപ്പ ഭരണം തുടര്‍ന്നിരുന്നെന്നാണ് ഭരണകക്ഷി പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW