Monday, August 19, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 08.58 AM

പൊന്നമ്മ മെഡിക്കല്‍ കോളജില്‍ എത്തിയത് 18 വര്‍ഷം മുമ്പ് കാണാതായ മകനെ തേടി ; ദിവസവും അത്യാഹിത വിഭാഗത്തില്‍ രോഗികളെയും അനാഥ മൃതദേഹങ്ങളെയും വന്നു നോക്കും

uploads/news/2019/07/321962/crime.jpg

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ ലോട്ടറി വില്‍പ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പില്‍ പൊന്നമ്മ(55)യുടെ ജീവിതം നിഗൂഡം. 18 വര്‍ഷം മുന്‍പു കാണാതായ മകനെ തേടിയാണു പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയതെന്നും ലോട്ടറി വില്‍പ്പനയും രാത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കഴിയുകയും ചെയ്യുന്നതായിരുന്നു രീതി. 12 ാം വയസ്സില്‍ കാണാതായ മകന്‍ സന്തോഷിനെ തേടിയാണു പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.

സന്തോഷിനെ തേടി ഇവര്‍ പല സ്ഥലത്തും അലഞ്ഞു നടന്നിരുന്നു. പൊലീസ് സ്‌റ്റേഷനുകളില്‍ പരാതിയുമായി പലവട്ടം പോയിരുന്നു. പരുക്കു പറ്റി മകന്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതിനു വേണ്ടിയാണു പൊന്നമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. കംപ്യൂട്ടര്‍ സഹായത്തോടെ മകന്‍ 18 വയസ്സ് ആകുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന ചിത്രം ഉണ്ടാക്കി. ഇത് ഉപയോഗിച്ചും തിരച്ചില്‍ നടത്തി. ബന്ധു വീട്ടില്‍ വച്ചാണു സന്തോഷിനെ കാണാതായത്.

ഇത്രയും വര്‍ഷം മുന്‍പ് കാണാതായ മകനെ കണ്ടെത്താന്‍ ബുദ്ധിമുട്ടാകുമെന്നു പലരും അറിയിച്ചിട്ടും പൊന്നമ്മ ശ്രമം അവസാനിപ്പിച്ചില്ല. എന്നെങ്കിലും മകനെ കണ്ടെത്താനാകുമെന്ന ഉറച്ചു വിശ്വസിച്ചിരുന്നു. ആശുപത്രി വളപ്പില്‍ തങ്ങി ലോട്ടറി കച്ചവടം നടത്തി കഴിയുകയായിരുന്നു. ആശുപത്രിയില്‍ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷണം കഴിച്ചു രാത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കഴിച്ചു കൂട്ടും. എല്ലാ ദിവസവും അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്ന രോഗികളെയും മോര്‍ച്ചറിയില്‍ എത്തിക്കുന്ന അനാഥ മൃതദേഹങ്ങളും വന്നു നോക്കും.

മരണകാരണം തലയ്‌ക്കേറ്റ മാരക മുറിവാണ്. മരണം കൊലപാതകമാണെന്ന നിഗമനത്തിലാണു പോലീസ്. പോസ്റ്റ്‌മോര്‍ട്ടത്തിലാണു മരണകാരണം വ്യക്തമായത്. കല്ലോ സമാനമായ ഭാരമേറിയ വസ്തുവോ ഉപയോഗിച്ച് ഇടിച്ചപ്പോഴോ മറിഞ്ഞുവീണു തല ഇടിച്ചപ്പോഴോ ഉണ്ടായതിനു സമാനമായ പരുക്ക് പൊന്നമ്മയുടെ തലയിലുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന. മുറിവിന് ആഴമുണ്ട്. മൃതദേഹം പൊന്നമ്മയുടേതു തന്നെയെന്ന് ഉറപ്പിക്കുന്നതിനു ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി രക്ത സാമ്പിള്‍ ശേഖരിക്കാന്‍ മകളോട് ഇന്നു രാവിലെ പത്തിനു പോലീസ് സ്‌റ്റേഷനിലെത്താന്‍ നിര്‍ദേശിച്ചു.

പൊന്നമ്മയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളും തമ്മില്‍ പണത്തെച്ചൊല്ലി നേര െതര്‍ക്കമുണ്ടായതായി സൂചനയുണ്ട്. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തു ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പൊന്നമ്മെയ പണം തട്ടിയെടുക്കുന്നതിനു പ്രതി, തന്ത്രപൂര്‍വം ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതായാണ് പോലീസിന്റെ സംശയം. അവിടെവച്ചു കരിങ്കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായും പോലീസ് കരുതുന്നു. എന്നാല്‍, രക്തം പുരണ്ട കല്ലോ ആയുധങ്ങളോ സംഭവസ്ഥലത്തുനിന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പൊന്നമ്മയുടെ ശരീരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നെന്നും െകെയില്‍ പണവും ലോട്ടറി ടിക്കറ്റും ഉണ്ടായിരുന്നെന്നും മകള്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. മൃതദേഹത്തില്‍ ഇവയൊന്നുമുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളിലും ബാങ്കുകളിലും പോലീസ് പരിശോധന നടത്തി.

Ads by Google
Monday 15 Jul 2019 08.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW