Saturday, August 17, 2019 Last Updated 6 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 07.54 AM

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്നു; ചിത്രത്തിന്റെ പൂജ ചടങ്ങില്‍ മിന്നിത്തിളങ്ങി മീനാക്ഷി; വൈറലായി വീഡിയോ

directorial debut

നടന്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാവുകയാണ്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. പൂജ ചടങ്ങില്‍ താരമായത് ദിലീപിന്റെ മകള്‍ മീനാക്ഷി തന്നെയാണ്. അനൂപിന്റെയും കുടുംബത്തിന്റെയുമൊപ്പം സെല്‍ഫിയെടുക്കുകയും മറ്റ് അതിഥികളോട് സംസാരിക്കുകയും ചെയ്യുന്ന മീനാക്ഷിക്ക് പിന്നാലെയായിരുന്നു പൂജ ചടങ്ങ് കവര്‍ ചെയ്യാനെത്തിയവര്‍.

ചടങ്ങില്‍ ഹരിശ്രീ അശോകന്‍, സാദിഖ്, നന്ദു പൊതുവാള്‍, ആല്‍വിന്‍ ആന്റണി എന്നിവരും പങ്കെടുത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയിലാണ് അനൂപിന്റെ ആദ്യ ചിത്രം ഒരുങ്ങുന്നത്. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ഈ സിനിമയുടെ നിര്‍മ്മാണം. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW