Tuesday, August 20, 2019 Last Updated 59 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 02.15 AM

ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കം?

uploads/news/2019/07/321929/s4.jpg

ലണ്ടന്‍: 2019 ക്രിക്കറ്റ്‌ ലോകകപ്പ്‌ സെമിഫൈനലില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിക്ക്‌ പിന്നാലെ ഇന്ത്യന്‍ ടീമില്‍ പടലപ്പിണക്കമെന്നു റിപ്പോര്‍ട്ടുകള്‍. ടീമിന്റെ തീരുമാനം എന്ന നിലയില്‍ പരിശീലകന്‍ രവി ശാസ്‌ത്രി അവതരിപ്പിച്ച പലതും ശാസ്‌ത്രിയുടെയും നായകന്‍ വിരാട്‌ കോഹ്ലിയുടെയും മാത്രം തീരുമാനങ്ങളായിരുന്നുവെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.
ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും ഉപനായകന്‍ രോഹിത്‌ ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക്‌ എതിരഭിപ്രായമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഹ്ലിക്ക്‌ ഒപ്പം നില്‍ക്കുന്ന കളിക്കാര്‍ക്ക്‌ ടീമില്‍ മുന്‍ഗണന ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്‌. ഇത്‌ ടീം സെലക്ഷനിലും പ്രതിഫലിച്ചിരുന്നു. അമ്പാട്ടി റായുഡുവിനെ തഴഞ്ഞ്‌ വിജയ്‌ ശങ്കറിനെ ടീമിലുള്‍പ്പെടുത്തിയത്‌ ഇത്തരത്തില്‍ കോഹ്ലിയുടെ താത്‌പര്യമായിരുന്നുവെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും കെ.എല്‍ രാഹുലിന്‌ ടീമില്‍ ഇടം നേടാനായത്‌ ഇതുകൊണ്ടാണെന്നും ദേശീയ മാധ്യമമായ ദൈനിക്‌ ജാഗരണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ നായകസ്‌ഥാനത്തു നിന്ന്‌ കോഹ്ലിയെ മാറ്റാനുള്ള ആവശ്യമുയര്‍ന്നുകഴിഞ്ഞു. രഞ്‌ജി താരമായ വസീം ജാഫറിന്റെ ട്വീറ്റാണ്‌ ആദ്യം പുറത്തുവന്നത്‌. കോഹ്ലിയെ മാറ്റി രോഹിതിനെ ക്യാപ്‌റ്റനാക്കണം. 2023 ലോകകപ്പില്‍ രോഹിതാകണം ഇന്ത്യയെ നയിക്കേണ്ടത്‌'-വസീം ജാഫര്‍ ട്വീറ്റില്‍ പറയുന്നു.

Ads by Google
Monday 15 Jul 2019 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW