Tuesday, August 06, 2019 Last Updated 3 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 08.38 PM

ഒന്നും മൂന്നും തവണ ഇന്റര്‍വ്യൂ വരെയെത്തി, രണ്ടാം തവണ പരീക്ഷ പോലും പാസായില്ല, ലക്ഷ്യം കണ്ടത് നാലാമത്: ഐപിഎസ് നേട്ടം വെളിപ്പെടുത്തി ഡി.സി.പി പൂങ്കുഴലി

D.C.P Poonkuzhali

ഐപിഎസ് സ്വന്തമാക്കിയതിന്റെ കഠിനാധ്വാനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കൊച്ചി സിറ്റി പോലീസ് ഡി.സി.പി ജി. പൂങ്കുഴലി. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി.ആര്‍.സി.ഐ.) സംഘടിപ്പിക്കുന്ന 'ഡോട്ടേഴ്‌സ്' ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു പൂങ്കുഴലി.

മൂന്നുതവണ സിവില്‍ സര്‍വീസ് പരാജയപ്പെട്ടയാളാണ് താന്‍. ആദ്യ തവണ ഇന്റര്‍വ്യൂ വരെ എത്തി പരാജയപ്പെട്ടു. രണ്ടാം തവണ പരീക്ഷ പോലും പാസായില്ല. മൂന്നാം തവണയും ഇന്റര്‍വ്യൂവില്‍ വീണു. എന്നാല്‍ നാലാമത്തെ തവണ ലക്ഷ്യം നേടി. ഐപിഎസ് പെണ്‍കുട്ടികള്‍ക്ക് പറ്റിയ പണിയല്ലെന്ന് മാതാപിതാക്കളെ ഉപദേശിച്ചവരാണ് ഏറെയും. പെണ്‍കുട്ടിയായത് കൊണ്ട് മാത്രം അവള്‍ക്ക് ഒന്നും സാധ്യമല്ല എന്ന സമൂഹത്തിന്റെ ധാരണ തിരുത്തപ്പെടണമെന്നും പൂങ്കുഴലി പറഞ്ഞു. അപ്പോഴെല്ലാം അച്ഛന്‍ പിന്തുണ നല്‍കിയിരുന്നു. തന്റെ വിജയത്തിന് പിന്നില്‍ മാതാപിതാക്കളാണ് പ്രവര്‍ത്തിച്ചത്. പെണ്‍കുട്ടികള്‍ ഓരോരുത്തരും റോള്‍മോഡലുകളായി മാറണമെന്നും ഡി.സി.പി ജി. പൂങ്കുഴലി കൂട്ടിച്ചേര്‍ത്തു.

പ്ലസ് ടു പരീക്ഷയ്ക്ക് പരാജയപ്പെട്ടിട്ടും സ്വന്തം പ്രയത്‌നത്തിലൂടെ യുവ സംരംഭകയും 'മിസ് കേരള ഫിറ്റ്‌നസ്' ടൈറ്റില്‍ ജേതാവുമായ ജിനി ഗോപാല്‍, യൂറോപ്യന്‍ യൂണിയന്‍ സ്‌കോളര്‍ഷിപ്പായ 'ഇറാസ്മസ് മുണ്ടൂസ്' നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക വിദ്യാര്‍ഥിനി ഉത്തരഗീത എന്നിവരെ ഡി.സി.പി.അനുമോദിച്ചു. ഇന്ത്യന്‍ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കല്‍പ്പന ചൗളയുടെ സ്മരണാര്‍ത്ഥമാണ് ഡോട്ടേഴ്‌സ് ഡേ ആചരിക്കുന്നത്.

Ads by Google
Sunday 14 Jul 2019 08.38 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW