Saturday, August 24, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.02 AM

യൂണിവേഴ്‌സിറ്റി കോളജിലെ പഠനമുപേക്ഷിച്ച നിഖില പറയുന്നു..."പ്രിന്‍സിപ്പല്‍ എസ്‌.എഫ്‌.ഐയുടെ കൈയിലെ പാവ"

uploads/news/2019/07/321716/4.jpg

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ എസ്‌.എഫ്‌.ഐക്കെതിരേയും പ്രിന്‍സിപ്പലിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മുന്‍ വിദ്യാര്‍ഥിനി നിഖില.
സംഘടനാ നേതാക്കളുടെ സമ്മര്‍ദം മൂലമാണു യൂണിവേഴ്‌സിറ്റി കോളജിലെ പഠനം നിഖില ഉപേക്ഷിച്ചുപോയത്‌.
"ക്യാമ്പസില്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത്‌ എസ്‌.എഫ്‌.ഐ. നേതാക്കളാണ്‌. പ്രിന്‍സിപ്പല്‍ പോലും അവരുടെ കൈയിലെ പാവയാണ്‌"- നിരാശ മറച്ചുവയ്‌ക്കാതെ നിഖില പറഞ്ഞു.
"പഠിക്കാന്‍ മറ്റുകോളജുകളിലും അവസരമുണ്ടായിരുന്നു. നല്ലരീതിയില്‍ പഠിക്കണം എന്ന്‌ ആഗ്രഹിച്ചാണ്‌ ഞാന്‍ യൂണിവേഴ്‌സിറ്റി കോളജ്‌ തെരഞ്ഞെടുത്തത്‌. മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള കാര്യങ്ങളാണ്‌ അവിടെ ഉള്ളത്‌. എന്നാല്‍ പ്രതീക്ഷിച്ചതോ സ്വപ്‌നം കണ്ടതോ ആയ അനുഭവമല്ല കോളജിലുണ്ടായത്‌. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്‌ എസ്‌.എഫ.്‌ഐ ആണ്‌. ചോദ്യം ചെയ്‌താല്‍ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിര്‍ബന്ധിച്ച്‌ കൊണ്ടുപോകും. സമരപരിപാടികള്‍ക്ക്‌ പങ്കെടുക്കുന്നു എന്ന്‌ ഉറപ്പ്‌ വരുത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വേറെ വിദ്യാര്‍ഥികളെ ഏര്‍പ്പാടാക്കിയിരുന്നു" - നിഖില പറഞ്ഞു.

Ads by Google
Sunday 14 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW