Monday, August 26, 2019 Last Updated 7 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 01.02 AM

ജസ്‌റ്റിസ്‌ നാരായണക്കുറുപ്പ്‌ അന്വേഷണം തുടങ്ങി രാജ്‌കുമാറിന്റെ മൃതദേഹം വീണ്ടും പോസ്‌റ്റ്മോര്‍ട്ടം നടത്തണം: കമ്മിഷന്‍

uploads/news/2019/07/321712/10.jpg

നെടുങ്കണ്ടം: രാജ്‌കുമാറിന്റെ മൃതദേഹം വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തണമെന്ന്‌ ജുഡീഷ്യല്‍ അനേ്വഷണ കമ്മിഷന്‍ ജസ്‌റ്റിസ്‌ നാരായണക്കുറുപ്പ്‌. ലാഘവത്തോടെ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി അനേ്വഷണം അസാധ്യമാണെന്നും കമ്മീഷന്‍ പറഞ്ഞു. നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനില്‍ പ്രാഥമിക അനേ്വഷണം നടത്തുന്നതിനായി എത്തിയതായിരുന്നു ജസ്‌റ്റിസ്‌ നാരായണക്കുറുപ്പ്‌.
പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാരെ വിമര്‍ശിച്ച കമ്മീഷന്‍ റീ-പോസ്‌റ്റ്‌മോര്‍ട്ടം അനിവാര്യമാണെന്ന്‌ വ്യക്‌തമാക്കി. പോലീസ്‌ സ്‌റ്റേഷനില്‍ ലോക്കപ്പ്‌ മുറിയും സമീപത്തെ മുറികളും പോലീസുകാരുടെ വിശ്രമമുറിയും അദ്ദേഹം സന്ദര്‍ശിച്ചു.
ഉരുട്ടല്‍, മര്‍ദനം, കാന്താരിപ്രയോഗം തുടങ്ങിയവയെ സംബന്ധിച്ച്‌ പോലീസുകാരോട്‌ ആരാഞ്ഞു. ഏറെനേരം അദ്ദേഹം പോലീസ്‌ സ്‌റ്റേഷനില്‍ ചെലവഴിച്ചു. ആറോ, ഏഴോ മാസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കും.
സംഭവവുമായി ബന്ധപ്പെട്ട്‌ വേണ്ടിവന്നാല്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരെയും വിസ്‌തരിക്കും. നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനിലെ സി.സി. ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ്‌ ഡിസ്‌ക്‌, ജി.ഡി ഫയല്‍ തുടങ്ങിയവ ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലാണ്‌. ഇവ ശേഖരിക്കും. കേസില്‍ ഉള്‍പ്പെട്ടവരുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. രാജ്‌കുമാറിനെ കസ്‌റ്റഡിയിലെടുത്ത 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ പോലീസ്‌ സ്‌റ്റേഷനില്‍ എന്ത്‌ സംഭവിച്ചു എന്നതും കൃത്രിമ രേഖയുണ്ടാക്കി ജാമ്യം നല്‍കിയതായി രേഖപ്പെടുത്തിയതും ഗൗരവമായി പരിഗണിക്കുമെന്നും ജസ്‌റ്റിസ്‌ നാരായണക്കുറുപ്പ്‌ പറഞ്ഞു.
കൊച്ചി മറൈന്‍ഡ്രൈവിലാണ്‌ കമ്മീഷന്റെ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. അനേ്വഷണത്തിന്റെ ഭാഗമായി കമ്മീഷന്‍ ചൊവ്വാഴ്‌ച പീരുമേട്‌ സബ്‌ജയില്‍, രാജ്‌കുമാറിന്റെ വീട്‌, മൃതദേഹം സംസ്‌കരിച്ച സ്‌ഥലം, പീരുമേട്‌ താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളില്‍ തെളിവെടുപ്പ്‌ നടത്തും.

Ads by Google
Sunday 14 Jul 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW