Tuesday, August 20, 2019 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.43 AM

ഹേമയും താക്കൂറും ചൂലെടുത്തു; തൂത്തു'വാരി' സമൂഹമാധ്യമങ്ങള്‍

uploads/news/2019/07/321686/3.jpg

ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ പരിസരം വൃത്തിയാക്കാനിറങ്ങിയ കേന്ദ്രമന്ത്രി അനുരാഗ്‌ താക്കൂറിനും ബോളിവുഡ്‌ താരവും ബി.ജെ.പി. എം.പിയുമായ ഹേമ മാലിനിക്കുമെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസവര്‍ഷം. പരിസരശുചിത്വവും വൃത്തിയുമുള്ള പാര്‍ലമെന്റ്‌ മന്ദിരവളപ്പ്‌ വൃത്തികേടാക്കിയശേഷം ശുചീകരണത്തിനിറങ്ങിയെന്നാണു പരിഹാസം.
പാര്‍ലമെന്റ്‌ മന്ദിരത്തിനു പുറത്തു ചിതറിക്കിടക്കുന്ന ഇലകള്‍ അടക്കമുള്ളവ വലിയ ചൂലുപയോഗിച്ച്‌ തൂത്തുവാരുന്ന താക്കൂറിന്റെയും ഹേമമാലിനിയുടെയും ബി.ജെ.പി. എം.പിമാരുടെയും ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണു കളിയാക്കല്‍ തുടങ്ങിയത്‌. ജീവനക്കാരുടെ ബദ്ധശ്രദ്ധയില്‍ സദാസമയവും വൃത്തിയായി കിടക്കുന്ന ഭാഗത്ത്‌ ഇലകളും ഡിസ്‌പോസിബിള്‍ ഗ്ലാസുകളും അടക്കം ഇട്ടശേഷം ചിത്രമെടുക്കാന്‍ മാത്രം തൂത്തുവാരുകയാണ്‌ ഇരുവരും ചെയ്‌തതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. ഇരുവരും തൂത്തുവാരുന്നതിനു സമീപം നിലയുറപ്പിച്ചിരിക്കുന്ന മാധ്യമ ഫോട്ടോഗ്രാഫര്‍മാരും സുരക്ഷാ ജീവനക്കാരും സംഗതി പ്രഹസനമാണെന്നതിനു തെളിവാണെന്നും വിമര്‍ശകര്‍ പറയുന്നു. പാര്‍ലമെന്റ്‌ മന്ദിരത്തിനു സമീപത്തും വൃത്തികേടായ ഭാഗങ്ങളുണ്ടെന്നും അവിടേക്കൊന്നും തിരിഞ്ഞുനോക്കാതെയാണ്‌ മന്ത്രിയും എം.പിയും ചൂലുമായിറങ്ങിയതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. വൃത്തിയാക്കലിനിടെ ഹേമമാലിനിയുടെ കൈയിലെ ചൂല്‍ നിലത്തുമുട്ടുന്നില്ലെന്നും ചിലര്‍ കണ്ടെത്തി. അടുത്തവട്ടം ഫോട്ടോയ്‌ക്കു പോസ്‌ ചെയ്യുമ്പോള്‍ ചൂലു പിടിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ പഠിച്ചശേഷം വേണമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവും മൂന്നുവട്ടം എം.പിയുമായ ഒമര്‍ അബ്‌ദുള്ളയുടെ പരിഹാസം. സ്വച്‌ഛ്‌ ഭാരത്‌ അഭിയാന്റെ ഭാഗമായിട്ടായിരുന്നു ശുചീകരണം. നേരത്തെ സ്‌പീക്കര്‍ ഓം ബിര്‍ളയും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരും പാര്‍ലമെന്റ്‌ മന്ദിരത്തിനു മുന്നില്‍ ശുചീകരണത്തിനിറങ്ങിയിരുന്നു.

Ads by Google
Sunday 14 Jul 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW