Thursday, August 22, 2019 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.43 AM

ചന്ദ്രനെ അടുത്തറിയാന്‍

uploads/news/2019/07/321685/2.jpg

എന്തുകൊണ്ട്‌ ചന്ദ്രന്‍? സൗരയൂഥത്തില്‍ ഭൂമിക്കടുത്തുള്ള വലിയ ഗോളം ചന്ദ്രനാണ്‌. നിശ്‌ചിത ഭ്രമണപഥത്തില്‍ നിലനിര്‍ത്താന്‍ പ്രയാസമുള്ള ബഹിരാകാശ നിലയങ്ങളേക്കാള്‍ ശാസ്‌ത്രജ്‌ഞര്‍ക്കു താല്‍പര്യം ചന്ദ്രനോടാണ്‌. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ ഇവിടെനിന്നു തുടങ്ങുകയും ലക്ഷ്യമാണ്‌. ചന്ദ്രന്‍ ഒരു പരീക്ഷണ ശാലയാകാനും വൈകില്ല.

ജി.എസ്‌.
എല്‍.വി.
മാര്‍ക്ക്‌ -3

ഇന്ത്യയുടെ ഏറ്റവും ശക്‌തിയേറിയ റോക്കറ്റാണു ജി.എസ്‌.എല്‍.വി- മാര്‍ക്ക്‌ 3. 43.43 മീറ്ററാണ്‌ ഉയരം. നാലു ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്‌. മൂന്നു ഘട്ടങ്ങളായാണു പ്രവര്‍ത്തനം. 181 കിലോമീറ്റര്‍ അകലെവച്ച്‌ സെക്കന്‍ഡില്‍ 10304.66 മീറ്റര്‍ വേഗത്തിലെത്തുമ്പോഴാകും മാര്‍ക്ക്‌ 3-ല്‍ നിന്ന്‌ ചന്ദ്രയാന്‍ വേര്‍പെടുക. വിക്ഷേപണം കഴിഞ്ഞ്‌ ഏകദേശം 16 മിനിറ്റിനുശേഷമാകും ഈ വേര്‍പിരിയല്‍. അതോടെ ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌ -3 ന്റെ ദൗത്യം പൂര്‍ണമാകും.

ചുറ്റല്‍ തുടരും

ഭൂമിയെ പലതവണ ചുറ്റിയശേഷമാകും തുടര്‍യാത്ര. ഭ്രമണപഥ ക്രമീകരണം ഇതിനിടെ മാറും.
17-ാം ദിവസമാകും ചന്ദ്രന്റെ ഭ്രമണപഥത്തിനടുത്തെത്തുക. പിന്നീട്‌ ചന്ദ്രനെ ചുറ്റാന്‍ തുടങ്ങും. യാത്ര തുടങ്ങി 50-ാം ദിവസം ഓര്‍ബിറ്റര്‍ ചന്ദ്രനു സമീപമുള്ള ഭ്രമണപഥം സ്വീകരിക്കും. 54-ാം ദിവസം ഉപരിതലത്തിലിറങ്ങാനുള്ള "വിക്രം" ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങും.

ലോകരാജ്യങ്ങളൊന്നും തൊടാത്ത ചന്ദ്രമേഖല, ഐ.എസ്‌.ആര്‍.ഒ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ ലക്ഷ്യമിടുന്നതിനു പിന്നില്‍ കാരണമേറെയാണ്‌. ബഹിരാകാശ മത്സരത്തില്‍ മുന്നിലെത്തുകയാണ്‌ ഇതില്‍ പ്രധാനം. സ്വന്തമായി ബഹിരാകാശ നിലയംവരെ സ്‌ഥാപിച്ച ചൈനയെ പിന്നിലാക്കുകയെന്നതും ലക്ഷ്യമാണ്‌. ചന്ദ്രയാനു പിന്നാലെ ഇനിയും ഇന്ത്യയുടെ ദൗത്യങ്ങളുണ്ടാകും.

ഓര്‍ബിറ്റര്‍

ഇന്ത്യന്‍ ഡീപ്‌ സ്‌പേസ്‌ നെറ്റ്‌വര്‍ക്കുമായുള്ള ആശയവിനിമയമാണു ഓര്‍ബിറ്ററിന്റെ പ്രധാന ദൗത്യം. 2,379 കിലോഗ്രാമാണു ഭാരം. 3.2 മീറ്റര്‍ നീളമുണ്ടിതിന്‌. 1,000 വാട്ട്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള സോളാര്‍ പാനലുകള്‍ ഓര്‍ബിറ്ററിലുണ്ട്‌. ഒരു വര്‍ഷം കാലാവധിയാണു പ്രതീക്ഷിക്കുന്നത്‌. ചന്ദ്രനില്‍നിന്ന്‌ 100 കിലോമീറ്റര്‍ അകലെയാകും ഓര്‍ബിറ്റര്‍ ഇടം പിടിക്കുക.

വിക്രം

ഡോ. വിക്രം സാരാഭായിയുടെ ഓര്‍മയ്‌ക്കായാണു ലാന്‍ഡറിന്‌ വിക്രം എന്നു പേരു നല്‍കിയത്‌. റോവറായ പ്രഗ്യാനെ സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കുകയാണു ദൗത്യം. 1,471 കിലോഗ്രമാണു ഭാരം. 650 വാട്ട്‌ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. ഓര്‍ബിറ്ററുമായും ഇന്ത്യന്‍ ഡീപ്‌ സ്‌പേസ്‌ നെറ്റ്‌വര്‍ക്കുമായും ആശയവിനിമയം നടത്താനാകും. അവസാനം സെക്കന്‍ഡില്‍ രണ്ടു മീറ്റര്‍ വേഗത്തിലാകും വിക്രം ചന്ദ്രനെ തൊടുക.
പ്രഗ്യാന്‍

ആറു ചക്രങ്ങളുള്ള റൊബോട്ടിക്‌ വാഹനം. സെക്കന്‍ഡില്‍ ഒരു സെന്റീമീറ്ററാണു വേഗം. സൗരോര്‍ജം ഉപയോഗിച്ചാണു പ്രവര്‍ത്തനം.
27 കിലോഗ്രാമാണു ഭാരം. 50 വാട്ട്‌ വൈദ്യുതിയിലാണു പ്രവര്‍ത്തനം. ചന്ദ്രന്റെ ഉപരിതലം പരിശോധിക്കാന്‍ ഉപകരണങ്ങളും ഉണ്ടാകും. എക്‌സ്‌റേ സ്‌പെക്‌ട്രോ മീറ്റര്‍, ഉപരിതലം പകര്‍ത്താനുള്ള ക്യാമറ, അന്തരീക്ഷം പഠിക്കാനുള്ള ഉപകരണം തുടങ്ങിയവയും പ്രഗ്യാനിലുണ്ട്‌.

Ads by Google
Sunday 14 Jul 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW