Saturday, August 24, 2019 Last Updated 20 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.43 AM

ചന്ദ്രയാന്‍ 2 വിക്ഷേപണം നാളെ പുലര്‍ച്ചെ

uploads/news/2019/07/321684/1.jpg

ബംഗളുരു: രാജ്യത്തിന്റെ ചാന്ദ്രപര്യവേക്ഷണ സ്വപ്‌നങ്ങള്‍ക്കു നിറം പകര്‍ന്നു ചന്ദ്രയാന്‍-2 വിക്ഷേപണം നാളെ പുലര്‍ച്ചെ. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ്‌ ധവാന്‍ വിക്ഷേപണത്തറയില്‍നിന്ന്‌ പുലര്‍ച്ചെ 2.51 നാണു വിക്ഷേപണം. ഐ.എസ്‌.ആര്‍.ഒയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണവും വെല്ലുവിളി നിറഞ്ഞതുമായ ദൗത്യം വിജയത്തിലെത്തിക്കാന്‍ അവസാനവട്ട ഒരുക്കത്തിലാണു ശാസ്‌ത്രജ്‌ഞര്‍.
പ്രകടനമികവും കരുത്തും തെളിയിച്ച "ബാഹുബലി" എന്ന അപരനാമത്തിലുള്ള ജി.എസ്‌.എല്‍.വി. മാര്‍ക്ക്‌-3 റോക്കറ്റേറിയാണു ചന്ദ്രയാന്‍ പേടകത്തിന്റെ കുതിപ്പ്‌. 3,84,000 കിലോമീറ്ററാണു ലക്ഷ്യത്തിലേക്കുള്ള ദൂരം. കണക്കുകൂട്ടല്‍പ്രകാരം ഈവര്‍ഷം സെപ്‌റ്റംബര്‍ ആറ്‌, ഏഴ്‌ തീയതികളിലൊന്നില്‍ "വിക്രം" ദക്ഷിണധ്രുവത്തിനു സമീപമിറങ്ങും. ഒപ്പം "പ്രഗ്യാന്‍" ലാന്‍ഡറില്‍നിന്നു പുറത്തിറങ്ങി ചാന്ദ്രപ്രതലത്തില്‍ പരീക്ഷണം നടത്തും.
ചന്ദ്രനിലെ ഒരു ദിവസ(14 ഭൗമദിവസം)മാണ്‌ വിക്രമിനും പ്രഗ്യാനും ആയുസ്‌. ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യരാജ്യമെന്ന പെരുമയാണ്‌ ഇന്ത്യയെ കാത്തിരിക്കുന്നത്‌. 2008 ഒക്‌ടോബര്‍ 22-നു വിക്ഷേപിച്ച "ചന്ദ്രയാന്‍-1" ന്റെ തുടര്‍ച്ചയായി കൂടുതല്‍ പര്യവേക്ഷണമെന്ന ലക്ഷ്യമാണ്‌ ചന്ദ്രയാന്‍-2വിന്റെ പിറവിക്കു പിന്നില്‍.
ചന്ദ്രനില്‍ മനുഷ്യന്റെ പാദസ്‌പര്‍ശമേറ്റതിന്റെ സുവര്‍ണജൂബിലി വര്‍ഷത്തിലാണ്‌ ഇന്ത്യന്‍ യത്‌നം. 1,000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ദൗത്യം വിജയിച്ചാല്‍ ചന്ദ്രന്റെ ഉത്ഭവം, ഭൂമിയുമായുള്ള ബന്ധം അടക്കമുള്ളവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അനാവരണം ചെയ്യപ്പെടും.

Ads by Google
Sunday 14 Jul 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW