Tuesday, August 20, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.42 AM

അനര്‍ഥം വിതച്ചാല്‍ പാകിസ്‌താന്‌ കണക്കിനു കൊടുക്കും: ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ കൂടുതല്‍ അനര്‍ഥത്തിനു തുനിഞ്ഞാല്‍ തക്ക മറുപടി നല്‍കുമെന്നും ഭീകരതയ്‌ക്കു മാപ്പില്ലെന്നും കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത്‌.
കാര്‍ഗില്‍ പോരാട്ടത്തിന്റെ ഇരുപതാം വാര്‍ഷികവേളയില്‍ നടത്തിയ പ്രസംഗത്തിലാണ്‌ റാവത്തിന്റെ വാക്കുകള്‍. ഭീകരതയ്‌ക്കെതിരേ അടങ്ങിയിരിക്കില്ലെന്നു സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെയും ബാലാകോട്ട്‌ തിരിച്ചടിയിലൂടെയും ഇന്ത്യ തെളിയിച്ചതാണ്‌. രാഷ്‌ട്രീയ, സൈനിക ഇച്‌ഛാശക്‌തിയുടെ ഉദാഹരണമാണ്‌ തിരിച്ചടി. ഭീകരര്‍ക്കു സഹായം നല്‍കിയും നിഴല്‍യുദ്ധത്തിലൂടെയും രാജ്യത്തെ അസ്‌ഥിരപ്പെടുത്താനാണു പാകിസ്‌താന്റെ ശ്രമം. അതിര്‍ത്തി സംരക്ഷണത്തിനു സേന സര്‍വസജ്‌ജമാണ്‌. അരുതാത്തതിനു തുനിഞ്ഞാല്‍ മാരകപ്രഹരശേഷിയോ െതിരിച്ചടിക്കുമെന്നും ബിപിന്‍ റാവത്ത്‌ വ്യക്‌തമാക്കി.
ലഡാക്കിലെ ദെംചോക്കില്‍ ചൈനീസ്‌ നുഴഞ്ഞുകയറ്റമില്ല. ദലൈലൊമയുടെ ജന്മദിനത്തില്‍ ടിബറ്റന്മാര്‍ അവരുടെ പതാക ഉയര്‍ത്തി. ഇതിനു പിന്നാലെ അവിടെ എന്തു നടക്കുന്നെന്നു നോക്കാന്‍ ചൈനീസ്‌ പട്ടാളം നിയന്ത്രണരേഖവരെ എത്തി. പക്ഷേ, അവിടെ നുഴഞ്ഞുകയറ്റമില്ല. സ്‌ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്നും വിപിന്‍ റാവത്ത്‌ പറഞ്ഞു.

Ads by Google
Sunday 14 Jul 2019 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW