Tuesday, August 20, 2019 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ഇന്നറിയാം ലോകചാമ്പ്യനെ

uploads/news/2019/07/321663/0.jpg

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലെ ചാമ്പ്യനെ ഇന്നറിയാം. ലോഡ്‌സിലെ മൈതാനത്ത്‌ കന്നിക്കിരീടം നേടി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമാണ്‌ ഏറ്റുമുട്ടുന്നത്‌.
ഇന്ത്യന്‍ സമയം വൈകിട്ട്‌ മൂന്നു മുതലാണ്‌ ഫൈനല്‍. 27 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ട്‌ ആദ്യമായി ലോകകപ്പ്‌ ഫൈനലിലെത്തിയതോടെ നാട്ടുകാര്‍ കിരീടം ഉറപ്പിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട്‌ മൂന്നു തവണയാണു ഫൈനലില്‍ തോറ്റു നിരാശയോടെ മടങ്ങിയത്‌്. ന്യൂസിലന്‍ഡ്‌ തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണു തയാറെടുക്കുന്നത്‌. കിരീടം നേടുമെന്ന്‌ ഉറപ്പിച്ചെത്തിയ ഇന്ത്യയെയാണു ന്യൂസിലന്‍ഡ്‌ സെമി ഫൈനലില്‍ തോല്‍പ്പിച്ചത്‌. നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ടാണ്‌ ഇംഗ്ലണ്ട്‌ ഫൈനലില്‍ കടന്നത്‌.
ഇന്നു ജയിക്കുന്നവര്‍ക്കു കിരീടം കൂടാതെ 40 ലക്ഷം യു.എസ്‌. ഡോളറാണ്‌ (27.75 കോടി രൂപ) പാരിതോഷികമായി ലഭിക്കുക. റണ്ണര്‍ അപ്പിന്‌ 20 ലക്ഷം യു.എസ്‌. ഡോളറും ( 13.71 കോടി രൂപ) ലഭിക്കും. സെമിയില്‍ തോറ്റ ഓസ്‌ട്രേലിയയ്‌ക്കും ഇന്ത്യക്കും എട്ട്‌ ലക്ഷം ഡോളര്‍ ( 5.49 കോടി രൂപ) സമ്മാനമായി ലഭിക്കും.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW