Saturday, August 24, 2019 Last Updated 14 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ഇന്ത്യ വീണ്ടും തോറ്റു

uploads/news/2019/07/321662/4.jpg

അഹമ്മദാബാദ്‌: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്‌ ഫുട്‌ബോളില്‍ ഉത്തര കൊറിയയ്‌ക്കെതിരേ ഇന്ത്യക്കു തോല്‍വി. തുടര്‍ച്ചയായ രണ്ട്‌ തോല്‍വികളോടെ നിലവിലെ ചാമ്പ്യനായ ഇന്ത്യ ഫൈനല്‍ കാണില്ലെന്ന്‌ ഉറപ്പായി.
ഇന്നലെ നടന്ന മത്സരത്തില്‍ 5-2 നായിരുന്നു ഇന്ത്യയുടെ തോല്‍വി. എട്ടാം മിനിറ്റില്‍ തന്നെ ഉത്തര കൊറിയ ലീഡ്‌ നേടി. നായകന്‍ ജോങ്‌ ഇല്‍ ഗ്വാന്‍ ആയിരുന്നു ഗോളടിച്ചത്‌. എട്ടു മിനിറ്റുകള്‍ക്കുള്ളില്‍ കൊറിയ രണ്ടാം ഗോളും നേടി. പെനാല്‍റ്റി ബോക്‌സിനുള്ളില്‍നിന്നു സിം ജിന്‍ അടിച്ച ഷോട്ട്‌ വലയുടെ മൂലയിലെത്തി. 28-ാം മിനിറ്റിലാണ്‌ മൂന്നാം ഗോള്‍ വന്നത്‌. ബോക്‌സിനുള്ളില്‍ നിന്നുള്ള ജോങ്‌ ഗ്വാന്റെ ഹെഡര്‍ വലയിലെത്തി. 50-ാം മിനിറ്റിലാണു ലാലിയന്‍സുലയിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കിയത്‌്. 61-ാം മിനിറ്റില്‍ റി ഉന്‍ ചോളും വലയനക്കിയതോടെ ഇന്ത്യ തിരിച്ചുവരില്ലെന്ന്‌ ഉറപ്പിച്ചു. ഇന്ത്യക്കു വേണ്ടി സുനില്‍ ഛേത്രി 71-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടിയടിച്ചു. ഉദാന്ത സിങും മലയാളി താരം സഹലും ചേര്‍ന്നുള്ള മുന്നേറ്റമാണു ഗോളിനു വഴിവച്ചത്‌. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിലാണ്‌ റി ജിന്‍ പട്ടിക തികച്ചത്‌.
താജിക്‌സ്ഥാനോടു തോറ്റതോടെ ഇന്ത്യക്കു ഫൈനലില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്നു. രണ്ട്‌ കളിയില്‍നിന്ന്‌ ആറ്‌ പോയന്റുള്ള താജിക്കിസ്‌താന്‍ ഫൈനല്‍ ഉറപ്പിച്ചു.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW