Friday, August 23, 2019 Last Updated 24 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ഉത്സവ മേളം

ഇംഗ്ലീഷുകാര്‍ ആകെ ഉത്സവലഹരിയിലാണ്‌. ഏതൊരു കായിക പ്രേമിയെയും ലഹരി പിടിപ്പിക്കാന്‍ വേണ്ട ചേരുവകള്‍ ഇന്ന്‌ അവിടെ ചെന്നാല്‍ കിട്ടും.
ലോഡ്‌സില്‍ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ ഫൈനലും സെന്റര്‍ കോര്‍ട്ടില്‍ വിമ്പിള്‍ഡണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ഫൈനലുമാണ്‌ അരങ്ങേറുന്നത്‌. ലോഡ്‌സില്‍ നാട്ടുകാര്‍ കിരീടത്തിനായി ന്യൂസിലന്‍ഡിനെ നേരിടുമ്പോള്‍ സെന്റര്‍ കോര്‍ട്ടില്‍ കിരീടത്തിനായി ഇതിഹാസങ്ങളാണ്‌ ഏറ്റുമുട്ടുന്നത്‌. 12-ാം കിരീടം തേടി സ്വിസ്‌ താരം റോജര്‍ ഫെഡററും ഏഴാം വിമ്പിള്‍ഡണ്‍ ലക്ഷ്യമിടുന്ന സെര്‍ബിയയുടെ ലോക ഒന്നാം റാങ്കുകാരന്‍ നൊവാക്‌ ജോക്കോവിച്ചും കളത്തിലിറങ്ങുമ്പോള്‍ കണ്ണു ചിമ്മാന്‍ സമയമെവിടേ ? ക്രിക്കറ്റും ടെന്നീസും ഇഷ്‌ടപ്പെടാത്തവര്‍ക്കുള്ള ചേരുവയും അവിടെയുണ്ട്‌. സില്‍വര്‍സ്‌റ്റോണ്‍ സര്‍ക്യൂട്ടില്‍ വൈകിട്ട്‌ 7.40 മുതല്‍ ബ്രിട്ടീഷ്‌ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരം കാണാം. 9,989 ദിവസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ്‌ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ടീം വീണ്ടുമൊരു ഏകദിന ലോകകപ്പ്‌ ഫൈനലില്‍ കളിക്കുന്നത്‌. ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങള്‍ തങ്ങളുടെ പിന്‍ഗാമികള്‍ കപ്പെടുക്കുമെന്ന്‌ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌്.
നിങ്ങള്‍ക്കു മുമ്പ്‌ 101 പേരാണു കിരീടം നേടാന്‍ ശ്രമിച്ചു പരാജയപ്പെട്ടത്‌. അവര്‍ക്കു നേടാന്‍ കഴിയാത്തതു നിങ്ങള്‍ക്കാകട്ടെയെന്നും മുന്‍ നായകനും ഓള്‍റൗണ്ടറുമായിരുന്ന ഇയാന്‍ ബോതം ട്വീറ്റ്‌ ചെയ്‌തു. മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍, ആന്‍ഡ്രൂ സ്‌ട്രോസ്‌ എന്നിവരും ടീമിന്‌ ആശംസകള്‍ ട്വീറ്റ്‌ ചെയ്‌തു. തോല്‍വിയുടെ വേദന എന്താണെന്നു വ്യക്‌തമായറിയാം. കിരീടം എന്ന ലക്ഷ്യം മാത്രം കണ്ട്‌ കളിക്കുക- ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാനായ ഗ്രഹാം ഗൂച്ച്‌ പറഞ്ഞു. ആന്‍ഡ്രൂ ഫ്‌ളിന്റോഫ്‌, നിക്ക്‌ നൈറ്റ്‌, മാര്‍കസ്‌ ട്രസ്‌കോത്തിക്‌, ഡേവിഡ്‌ ഗവര്‍ എന്നിവരും ഇംഗ്ലണ്ട്‌ ടീമിന്‌ ആശംസകള്‍ ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW