Wednesday, August 21, 2019 Last Updated 29 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 14 Jul 2019 12.32 AM

ജൂനിയര്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്‌

പത്തനംതിട്ട: സംസ്‌ഥാന ജൂനിയര്‍ റാങ്കിങ്‌ ഷട്ടില്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്‌ പ്രമാടം രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ 16 മുതല്‍ 20 വരെ നടക്കും. അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി 700 കളിക്കാര്‍ പങ്കെടുക്കും. ദേശീയ തലത്തില്‍ കളിക്കുന്ന സംസ്‌ഥാനത്തെ മുന്‍നിര ഷട്ടില്‍ കളിക്കാര്‍ മത്സരത്തില്‍ പങ്കെടുക്കും.
സംസ്‌ഥാന ജൂനിയര്‍ കളിക്കാരായ എന്‍.പി ഉദിത്ത്‌, ജേക്കബ്‌ തോമസ്‌, ശ്രീധര്‍ ശ്രീകുമാര്‍, എസ്‌.ഡി ആദിത്യന്‍, അര്‍ച്ചന വര്‍ഗീസ്‌, ദിയ അരുണ്‍, ഗായത്രി നമ്പ്യാര്‍, അഞ്‌ജലി പ്രദീപ്‌, പവിത്ര നവീന്‍, നയന ഒയാസീസ്‌, ടി.ആര്‍ ഗൗരികൃഷ്‌ണ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. കേരള സ്‌റ്റേറ്റ്‌ ബാഡ്‌മിന്റണ്‍ അസോസിയേഷന്റെ നിയന്ത്രണത്തിലാകും മത്സരം. രാജീവ്‌ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നാല്‌ വുഡന്‍ കോര്‍ട്ടുകളിലാണു മത്സരം. 16 ന്‌ രാവിലെ ജില്ലാ കലക്‌ടര്‍ പി.ബി നൂഹ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഉദ്‌ഘാടനം ചെയ്യും. 20 ന്‌ രാവിലെ െഫെനല്‍ മത്സരങ്ങളില്‍ സംസ്‌ഥാന മുന്‍ പോലീസ്‌ മേധാവിയും നാഷണല്‍ ഗെയിംസ്‌ ചീഫ്‌ കോര്‍ഡിനേറ്ററുമായ ജേക്കബ്‌ പുന്നൂസ്‌ മുഖ്യാതിഥിയായിരിക്കും.

Ads by Google
Sunday 14 Jul 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW