Tuesday, August 20, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 07.35 PM

ഗോവയും കര്‍ണാടകയും കഴിഞ്ഞു, അടുത്തത് ബംഗാള്‍; 107 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

BJP, Bengal

കൊല്‍ക്കത്ത: ഗോവയിലും കര്‍ണാടകയിലും കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിച്ചതിന് പിന്നാലെ അടുത്ത ലക്ഷ്യം കൊല്‍ക്കത്തയെന്ന് സൂചന നല്‍കി ബി.ജെ.പി. ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ 107 എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് തൃണമുല്‍ വിട്ട് നേരത്തെ ബി.ജെ.പിയില്‍ ചേര്‍ന്ന മുകുള്‍ റോയ് വ്യക്തമാക്കി. കോണ്‍ഗ്രസ്, തൃണമുല്‍, സി.പി.എം പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് റോയിയുടെ അവകാശവാദം.

ബി.ജെ.പിയില്‍ ചേരുന്ന എം.എല്‍.എമാരുടെ പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റോയ് വ്യക്തമാക്കി. നിലവില്‍ ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസിന് 207 എം.എല്‍.എമാരാണുള്ളത്. കോണ്‍ഗ്രസിന് 43 എം.എല്‍.എമാരും സി.പി.എമ്മിന് 23 എം.എല്‍.എമാരുമുണ്ട്. ബി.ജെ.പിക്ക് 12 എം.എല്‍.എമാര്‍ മാത്രമാണുള്ളത്.

കര്‍ണാടകയില്‍ 15 എം.എല്‍.എമാര്‍ കൂറുമാറിയതിന് പിന്നാലെ ഗോവയില്‍ ഒറ്റയടിക്ക് 10 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് മറുകണ്ടം ചാടിയത്. പ്രതിപക്ഷ നേതാവായിരുന്ന കോണ്‍ഗ്രസ് നേതാവടക്കം കൂറുമാറിയ എം.എല്‍.എമാര്‍ ബി.ജെ.പി മന്ത്രിസഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. അതിനിടെ മധ്യപ്രദേശിലും കോണ്‍ഗ്രസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ ബി.ജെ.പി ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW