Friday, August 23, 2019 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 07.16 PM

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Power cut, Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. രാത്രി എട്ടിനും 10 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണം.

കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ലഭ്യതയിലെ ഏറ്റക്കുറച്ചിലിനനുസരിച്ച് വൈദ്യുതി നിയന്ത്രണത്തിലും വ്യത്യാസമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.

കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് ഇന്നലേയും ചിലയിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 250 മുതല്‍ 300 വരെ മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ഇന്നലെ കെഎസ്ഇബി വ്യക്തമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW