Tuesday, August 20, 2019 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 07.02 PM

കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 5 പേര്‍ മരിച്ചു

accident

ജമ്മു: ജമ്മു കശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 5 പേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. റമ്പാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. ഏഴ് യാത്രക്കാരുമായി വന്ന കാറ് അലിന്‍ബാസ് ഉഖ്‌റാല്‍ ലിങ്ക് റോഡിലെ കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറ് അലിന്‍ബാസില്‍ നിന്ന് ഉഖ്‌റാലിലേക്ക പോകുമ്പോഴാണ് അപകടമുണ്ടായത്.

നാല് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു. കാര്‍ ഓടിച്ചിരുന്നയാള്‍ റമ്പാന്‍ ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ട് പേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ അമിത വേഗതയിലായിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ മാത്രമേ അപകടകാരണം വ്യക്തമാകൂ. ഈ ലിങ്ക് റോഡില്‍ ഇടയ്ക്കിടെ അപകടങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് പോലീസ് അറിയിച്ചു.

നീലോഫര്‍ ബാനു (16), തര്‍ദ ദേവി (54), സാന്‍വി ദേവി (10), മുഹമ്മദ് ഇക്ബാല്‍ ജറാല്‍, ഡ്രൈവര്‍ ജാവേദ് അഹമ്മദ് ജറാല്‍ (45) എന്നിവരാണ് മരിച്ചത്. ഈ മാസം ഒന്നിനും ബസ് കൊക്കയിലേക്ക് മറിഞ്ഞ് കശ്മീരില്‍ 17 പേര്‍ മരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW