Monday, August 19, 2019 Last Updated 6 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 04.27 PM

കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ സ്ത്രീയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

കൊലപ്പെടുത്തിയശേഷം കാര്‍ഡ്‌ബോര്‍ഡില്‍ പൊതിഞ്ഞ് മൃതദേഹം സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു.
dead body

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം പാതികത്തിക്കരിഞ്ഞ നിലയില്‍. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം തോന്നിക്കുന്നുണ്ട്. മൃതദേഹത്തിന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡിനോട് ചേര്‍ന്ന് കാടുപിടിച്ച് കിടന്ന സ്ഥലത്താണ് കാര്‍ഡ് ബോര്‍ഡില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍സിനറേറ്ററിലെ തൊഴിലാളികളാണ് ദുര്‍ഗന്ധം വമിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് പെട്ടി കണ്ടെത്തിയത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ എത്തി പരിശോധിക്കുമ്പോഴാണ് ജീര്‍ണ്ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം കാര്‍ഡ്‌ബോര്‍ഡില്‍ പൊതിഞ്ഞ് മൃതദേഹം സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. മുന്‍പ് മാലിന്യങ്ങള്‍ തള്ളിയിരുന്ന സ്ഥലമായിരുന്നു ഇത്.

പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടവും ഫോറന്‍സിക് പരിശോധന അടക്കം വിശദമായി നടപടിക്രമങ്ങള്‍ നടത്തുമെന്ന് പോലീസ് അറിയിച്ചു. ആളെ കാണാതായ പരാതികള്‍ പോലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. അമ്പത് വയസ്സിനു താഴെ പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW