Saturday, July 13, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 04.01 PM

കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിലിന്റെ മൊഴി: അക്രമിക്കാന്‍ സഹായിച്ചത് നസീം

University clash, Akhil, Statement

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐക്കെതിരെ മൊഴി നല്‍കി കുത്തേറ്റ അഖില്‍. തന്നെ കുത്തിയത് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് അഖില്‍ മെഡിക്കല്‍ കോളേജ് ഡോക്ടറോടാണ് മൊഴി നല്‍കിയിരിക്കുന്നത്. ആക്രമിക്കാന്‍ ശിവരഞ്ജിത്തിനെ സഹായിച്ചത് നസീം ആണെന്നും അഖില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുസംബന്ധിച്ച് ഡോക്ടര്‍ പോലീസിന് വിശദാംശങ്ങള്‍ കൈമാറി. അഖിലിന്റെ മൊഴിയെടുക്കാന്‍ പോലീസ് ഡോക്ടറുടെ അനുമതി തേടിയിട്ടുണ്ട്. അക്രമിച്ച സംഘത്തില്‍ ഇരുപതിലേറെ എസ്എഫ്‌ഐക്കാര്‍ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം അറിയിക്കുന്നതില്‍ അധികൃതര്‍ക്കു വീഴ്ച പറ്റിയെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ വിവരം പോലീസിനെ അറിയിച്ചില്ല. ആന്റി റാഗിങ് സ്‌ക്വാഡ് രൂപീകരിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ല. കോളേജിനെതിരെ യുജിസിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രതികളായ ആരെയും ഇനിയും പിടികൂടാനായിട്ടില്ല. ഇതിനിടെ പ്രതികളായവരെ സംഘടനയില്‍ നിന്ന് പുറത്താക്കിയെന്ന് എസ്എഫ്‌ഐ അറിയിച്ചു.

സംഭവം നടന്ന യൂണിവേഴ്‌സിറ്റി കോളേജിലെത്തി പോലീസ് പരിശോധന നടത്തി. ഇടിമുറിയെന്ന് വിശേഷിപ്പിക്കുന്ന യൂണിയന്‍ ഓഫീസിലും ക്യാംപസിന്റെ വിവിധയിടങ്ങളിലും ദൃക്‌സാക്ഷികളോടൊപ്പം എത്തിയാണ് പോലീസ് പരിശോധിച്ചത്.

Ads by Google
Saturday 13 Jul 2019 04.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW