Wednesday, August 21, 2019 Last Updated 23 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 04.03 PM

2019 സുസുക്കി ജിക്സര്‍ 155 ഇന്ത്യയില്‍ എത്തി ; വില അറിയാം

2019 suzuki gixxer 155 launched in india

ഇന്ത്യന്‍ വിപണിയില്‍ 2019 സുസുക്കി ജിക്സര്‍ 155 എത്തി. 1 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില. മെറ്റാലിക് സോണിക് സില്‍വര്‍, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് ട്രിടോണ്‍ ബ്ലൂ & ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനിലാണ് പുതിയ ജിക്സര്‍ 155 ലഭ്യമാവുക. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസും വാഹനത്തിലുണ്ട്.

155 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8000 ആര്‍പിഎമ്മില്‍ 13.9 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്സ്.

ഒക്ടഗണല്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലൈറ്റ്, സ്റ്റെപ്പ്ഡ് സീറ്റ്, ഫ്യുവല്‍ ടാങ്കിലെ ആവരണം, സൗണ്ട് മൗണ്ടഡ് എക്സ്ഹോസ്റ്റിലെ ക്രോം ടിപ്പ്, വൈറ്റ് ബ്ലാക്ക്ലൈറ്റോടെയുള്ള എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് പുതിയ ജിക്സറിലെ മാറ്റങ്ങള്‍. 15 എംഎം വീതിയും 5 എംഎം ഉയരവും കൂടുതലുണ്ട്. നീളം 30 എംഎം കുറഞ്ഞു. 5 എംഎം വീല്‍ബേസും വര്‍ധിച്ചു. നാല് കിലോഗ്രാം ഭാരവും കൂടുതലുണ്ട്. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.

Ads by Google
Saturday 13 Jul 2019 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW