Sunday, August 18, 2019 Last Updated 5 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 03.49 PM

വൃത്തിയില്ലാത്ത വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്താല്‍ കനത്ത പിഴ; പുതിയ നിയമവുമായി ദുബായ് അധികൃതര്‍

വൃത്തിയില്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 500 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് പുതിയ നിയമം.
Dubai

ദുബായ്: കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതിലും യുഎഇ മുന്നിലാണ്. വാഹന നിയമത്തില്‍ കാര്‍ക്കശ്യം വരുത്തിയാണ് യുഎഇ പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഉടമസ്ഥരെ പ്രേരിപ്പിക്കുന്നതാണ് ആ നിയമം.

പൊതുവായ പാര്‍ക്കിംഗ് മേഖലയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കണം,. വൃത്തിയില്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 500 ദിര്‍ഹം (ഏകദേശം 9000 രൂപ) പിഴ ചുമത്തുമെന്നാണ് പുതിയ നിയമം. ദുബായ് മുനിസിപ്പാലിറ്റിയാണ് പുതിയ ചട്ടം കൊണ്ടുവന്നത്.

നഗരത്തിന്റെ മനോഹാരിതയ്ക്ക് കോട്ടം തട്ടുന്ന യാതൊന്നും അനുവദിക്കില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു. ദീര്‍ഘകാല അവധിക്ക് പോകുന്നവര്‍ക്കും മുനിസിപ്പാലിറ്റി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഏറെക്കാലം പാര്‍ക്ക് ചെയ്ത നിലയില്‍ കാണുന്ന കാറുകളുടെ വിന്‍ഡോയില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ സ്റ്റിക്കര്‍ പതിപ്പിക്കും. കാര്‍ വൃത്തിയാക്കണമെന്ന് കാണിച്ച് 15 ദിവസത്തേക്ക് വീണ്ടും നോട്ടീസ് നല്‍കും. തുടര്‍ന്നും ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ വാഹനം ലേലം വിളിച്ചുനല്‍കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW