Tuesday, August 20, 2019 Last Updated 43 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 03.35 PM

ടാറ്റ ഗ്രൂപ്പ് ഗുജറാത്തില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും

tata chemicals exploring new opportunities in the lithium ion battery business

ടാറ്റ ഗ്രൂപ്പ് ഗുജറാത്തില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് സ്ഥാപിക്കും. ധോലേര പ്രത്യേക നിക്ഷേപ മേഖലയിലാണ് (ഡിഎസ്‌ഐആര്‍) പ്ലാന്റ് സ്ഥാപിക്കുന്നത്. ബാറ്ററി നിര്‍മ്മാണ ശാലയ്ക്കായി 126 ഏക്കര്‍ സ്ഥലം ഇതിനകം ഏറ്റെടുത്തു.

ഇതുമായി ബന്ധപ്പെട്ട് 4,000 കോടി രൂപയുടെ നിക്ഷേപം നടത്തും. റിപ്പോർട്ട് പ്രകാരം ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമായിരിക്കും നടത്തുന്നത്. പ്ലാന്റിലെ ആത്യന്തിക ഉല്‍പ്പാദന ശേഷി പത്ത് ജിഗാ വാട്ട് ആയിരിക്കും ബാറ്ററി . ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബാറ്ററി നിര്‍മ്മിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധികം വൈകാതെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും. കൂടാതെ, ലിഥിയം അയണ്‍ ബാറ്ററി നിര്‍മ്മാതാക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുമെന്ന് ധോലേര വ്യാവസായിക നഗര വികസന ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ജയ്പ്രകാശ് ശിവഹരേ പറഞ്ഞു.

പുതിയ ബജറ്റ് സെഷനിൽ, വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഇവി വിഭാഗത്തിന് നിരവധി ആനുകൂല്യങ്ങൾ നിർദ്ദേശിച്ചിരുന്നു. ഇവികളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായി കുറച്ചു. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ എടുത്ത വായ്പകൾക്ക് നൽകുന്ന പലിശയ്ക്ക് 1.5 ലക്ഷം രൂപയുടെ ആദായനികുതി കിഴിവും നൽകുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW