Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 03.18 PM

ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വിട വാങ്ങി; നിര്‍മാണം അവസാനിപ്പിച്ചു

Volkswagen Beetle production comes to an end

ഫോക്‌സ്‌വാഗണ്‍ നിരയിലെ ഐതിഹാസിക മോഡലായ ബീറ്റില്‍ ഇനിയില്ല. കുഞ്ഞന്‍ കാറിന്റെ ഉല്‍പ്പാദനം ഫോക്‌സ്‌വാഗണ്‍ അവസാനിപ്പിച്ചു. മെക്‌സിക്കോയിലെ പേബ്ല നിര്‍മാണ കേന്ദ്രത്തില്‍നിന്നാണ് അവസാന ബീറ്റില്‍ പുറത്തിറങ്ങിയത്.

പ്രൊഡക്ഷന്‍ ലൈനില്‍നിന്ന് ഡെനിം ബ്ലൂ നിറത്തില്‍ പുറത്തുവന്ന ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ വില്‍പ്പനയ്ക്കുള്ളതല്ല. ഇത് പ്യൂബ്ലയിലെ ഫോക്‌സ്‌വാഗണ്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെയ്ക്കും. വിവിധ തലമുറകളിലായി ആഗോള വിപണികളിലെത്തിയ ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

1938 മുതല്‍ ആണ് ബീറ്റില്‍ നിരത്തിലെത്തിയത്. എട്ടു ദശാബ്ദത്തോളം യൂറോപ്പിലും അമേരിക്കയിലുമടക്കം റോഡ് കൈയടക്കിയശേഷമാണ് പിന്‍വാങ്ങുന്നത്. ഒന്നാംതലമുറ ബീറ്റിലിന്റെ 2.15 കോടി യൂണിറ്റുകള്‍ ഫോക്‌സ്‌വാഗണ്‍ ലോകത്താകമാനം വിറ്റഴിച്ചിട്ടുണ്ട്. 1998 ല്‍ പുതിയ ബീറ്റില്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ ബീറ്റില്‍ മോഡേണ്‍ റെട്രോ ഡിസൈന്‍ ഭാഷയിലാണ് വിപണിയിലെത്തിയത്. 1998 നും 2010 നുമിടയില്‍ 12 ലക്ഷത്തില്‍ കൂടുതല്‍ ഫോക്‌സ്‌വാഗണ്‍ ബീറ്റിലുകള്‍ വിറ്റു.

2011 ല്‍ മൂന്നാമത്തെയും ഇപ്പോഴത്തെയും തലമുറ ബീറ്റില്‍ 2012 മോഡലായി യുഎസ്സില്‍ വില്‍പ്പനയ്ക്ക് എത്തിച്ചു. റിപ്പോർട്ട് പ്രകാരം ബീറ്റിലിന് പകരം വടക്കേ അമേരിക്കന്‍ വിപണി ലക്ഷ്യമാക്കി കോംപാക്റ്റ് എസ്‌യുവി നിര്‍മ്മിക്കാനാണ് ഫോക്‌സ്‌വാഗണ്‍ മെക്‌സിക്കോ യൂണിറ്റിന്റെ തീരുമാനം.

Ads by Google
Ads by Google
Loading...
TRENDING NOW