Wednesday, August 21, 2019 Last Updated 24 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 03.09 PM

ലഡാക്കില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ഉണ്ടായിട്ടില്ല: റിപ്പോര്‍ട്ടുകള്‍ തള്ളി കരസേന മേധാവി

ദോക്ലാമില്‍ അതിര്‍ത്തി പങ്കിടുന്നതിനെ ചൊല്ലി ഇന്ത്യയും ചൈനയും തര്‍ക്കം പതിവാണ്. 2017ലുണ്ടായ തര്‍ക്കം 73 ദിവസമാണ് നീണ്ടുനിന്നത്.
Army Chief

ന്യുഡല്‍ഹി: ലഡാക്കിലെ ദെംചോക് സെക്ടറില്‍ ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്ന് കരസേന മേധാവി പറഞ്ഞു.

'ചൈനീസ് സേന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അവരുടെ ഭാഗത്തു പട്രോളിംഗ് നടത്തുകയാണ് ചെയ്തത്. അവരുടെ വരവിനെ ഇന്ത്യന്‍ സേന ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രദേശികമായ പല ആഘോഷങ്ങളും നമ്മുടെ അതിര്‍ത്തിയില്‍ നടക്കുന്നുണ്ട്. നമ്മുടെ ഭാഗമായ ദെംചോക് സെക്ടറില്‍ ടിബറ്റന്‍കാര്‍ ആഘോഷങ്ങള്‍ നടത്തിയിരുന്നു. എന്താണ് നടക്കുന്നതെന്ന് കാണാന്‍ ചില ചൈനക്കാര്‍ അവിടെ വന്നിരുന്നു. എന്നാല്‍ കടന്നുകയറ്റമൊന്നും നടന്നിട്ടില്ല. എല്ലാം സ്വാഭാവികമായി തന്നെയാണ് നടക്കുന്നതെന്നും കരസേന ജനറല്‍ പറഞ്ഞു.

ജൂലായ് ആറിന് ദലൈലാമയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ ചില ടിബറ്റന്‍കാര്‍ ടിബറ്റന്‍ പതാക ഉയര്‍ത്തിയതിനു പിന്നാലെ ച യാണ് ചൈനീസ് സേന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുറിച്ചുകടന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ദോക്ലാമില്‍ അതിര്‍ത്തി പങ്കിടുന്നതിനെ ചൊല്ലി ഇന്ത്യയും ചൈനയും തര്‍ക്കം പതിവാണ്. 2017ലുണ്ടായ തര്‍ക്കം 73 ദിവസമാണ് നീണ്ടുനിന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW