Saturday, July 13, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 02.49 PM

ഹോണ്ട ഡബ്ല്യുആര്‍-വി പുതിയ ഡീസല്‍ വേരിയന്റില്‍

uploads/news/2019/07/321595/Auto130719a.jpg

ഡബ്ല്യുആര്‍-വി എസ്‌യുവിയുടെ പുതിയ ഡീസല്‍ വേരിയന്റ് ഹോണ്ട കാര്‍സ് ഇന്ത്യ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 'വി' വേരിയന്റിന്റെഎക്‌സ് ഷോറൂം വില 9.95 ലക്ഷം രൂപയാണ്. എസ്, വിഎക്‌സ് എന്നീ വേരിയന്റുകളുടെ ഇടയിലായിരിക്കും പുതിയ വി വേരിയന്റിന് സ്ഥാനം.

ഗണ്‍മെറ്റല്‍ ഫിനിഷ് ലഭിച്ച മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, പൊസിഷന്‍ ലാംപുകള്‍ എന്നിവയോടെ ഹെഡ്‌ലാംപുകള്‍, മുന്നില്‍ ഫോഗ് ലാംപുകള്‍, നാവിഗേഷന്‍ സഹിതം 17.7 സെന്റീ മീറ്റര്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, , പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, സ്റ്റിയറിംഗില്‍ വിവിധ കണ്‍ട്രോളുകള്‍ എന്നീ ഫീച്ചറുകളോടെയാണ് പുതിയ വി വേരിയന്റ് വരുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹോണ്ട ഡബ്ല്യുആര്‍-വി ലഭിക്കുന്നത്. എസ്, വിഎക്‌സ് എന്നീ വേരിയന്റുകളില്‍ റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, മുന്‍ സീറ്റ് യാത്രക്കാരന് സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലര്‍ട്ട്, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നീ അധിക സുരക്ഷാ സംവിധാനങ്ങൾ നല്‍കി.

മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, പ്രീമിയം ആംബര്‍ മെറ്റാലിക്, ആലബാസ്റ്റര്‍ സില്‍വര്‍ മെറ്റാലിക്, കാര്‍നെലിയന്‍ റെഡ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, വൈറ്റ് ഓര്‍ക്കിഡ് പേള്‍ എന്നീ ആറ് നിറങ്ങളില്‍ ഹോണ്ട ഡബ്ല്യുആര്‍-വി ലഭിക്കും.

Ads by Google
Saturday 13 Jul 2019 02.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW