Wednesday, August 07, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 12.45 PM

എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ,നിങ്ങള്‍ക്ക് നാണമില്ലേ; ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ; മുന്‍ എസ്എഫ്‌ഐക്കാരിയുടെ കുറിപ്പ്

face book post

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിലും അക്രമത്തിലും പ്രതിഷേധം ആളിക്കത്തുകയാണ്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ പാട്ട് പാടിയെന്ന് പറഞ്ഞായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയത്. ഈ സാഹചര്യത്തില്‍ മുന്‍ കോളേജ് വൈസ് ചെയര്‍മാനും എസ്എഫ്‌ഐക്കാരിയുമായി റ്റി എസ് മിനിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. യൂണിവേഴ്‌സിറ്റി കോളജ് പാര്‍ട്ടി ഗ്രാമമാണോ എന്നും കുട്ടികളെ അടികൊടുത്ത് എസ്എഫ്‌ഐയില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ എന്നും മിനി ചോദിക്കുന്നു.

മിനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

യൂണിവേഴ്‌സിറ്റി കോളേജ് എന്താ പാര്‍ട്ടി ഗ്രാമമോ?

യുണിവേഴ്‌സിറ്റി കോളേജിന്റെ അവസ്ഥ യോര്‍ത്ത് ലജ്ജിക്കുന്നു.....
ഹേ! എസ്.എഫ്.ഐ എന്നു സ്വയം ഞെളിയുന്ന ഞാഞ്ഞൂലുകളെ...... നിങ്ങള്‍ക്ക് നാണമില്ലേ പരിപാവനമായ ഈ കലാലയത്തെ ഇങ്ങനെ നശിപ്പിക്കാന്‍ ....AISF കാരായ കൂട്ടികളെ അടികൊടുത്ത് SFI യില്‍ ചേര്‍ക്കാന്‍ പാകത്തിന് അധഃപതിച്ചു പോയോ? ഞാന്‍ വിശ്വസിക്കുന്ന കമ്മ്യൂണിസം...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ മാത്രമായി ഒതുങ്ങി കൂടിയിട്ടും പഠിച്ചില്ലേ പിള്ളാരെ നിങ്ങള്‍? ഇപ്പോള്‍ ആര്‍ക്കുവേണം ഈ പാര്‍ട്ടിയെ. ആര്‍ക്കും വേണ്ടാത്തതുകൊണ്ടല്ലേ, പാര്‍ട്ടി ഗുണ്ടകള്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ കുത്തിയും വെട്ടിയും കശാപ്പുചെയ്യുന്നത്.

ദയവുചെയ്ത് ചരിത്രമുറങ്ങുന്ന ഈ കലാലയത്തെ കശാപ്പുശാല ആക്കാതിരിക്കൂ........ കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ.....അതിനനുവദിക്കൂ.....
വീട്ടിനും നാട്ടിനും വേണ്ടാത്ത ഗുണ്ടകളെ കോളേജില്‍ നിന്നും തുരത്താന്‍ വേണ്ട നടപടിയെടുക്കൂ..സര്‍ക്കാരെ...... അങ്ങനെയെങ്കിലും ശൈലിയൊന്നു മാറ്റൂ....

മാറ്റങ്ങള്‍സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്

റ്റി.എസ്.മിനി
യൂണിവേഴ്‌സിറ്റി കോളേജിലെ പഴയ ഒരു എസ്.എഫ്.ഐ കാരിയായ വൈസ്‌ചെയര്‍മാന്‍

Ads by Google
Saturday 13 Jul 2019 12.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW