Tuesday, August 20, 2019 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 12.07 PM

ഇന്ത്യന്‍ ടീമില്‍ പടലപിണക്കം ; വിഭാഗീകത ഇല്ലെങ്കിലും കോഹ്‌ലി രോഹിത് പക്ഷങ്ങള്‍ ;രവിശാസ്ത്രിയ്ക്കും ബൗളിംഗ് കോച്ച് ഭരത് അരുണിനുമെതിരേ അതൃപ്തി

uploads/news/2019/07/321575/team-india.jpg

ലണ്ടന്‍: ലോകകപ്പില്‍ സെമിയില്‍ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പടലപിണക്കം തലപൊക്കുന്നതായി റിപ്പോര്‍ട്ട്. ടീം പരിശീലകരായ രവിശാസ്ത്രിക്കും ബൗളിംഗ് കോച്ച് അരുണ്‍ ഭരതിനുമെതിരേ ടീമിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പ് ശബ്ദം ഉയരുന്നതായിട്ടാണ് സൂചന. ടീമില്‍ നില നില്‍ക്കണമെങ്കില്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ഉപനായകന്‍ രോഹിത് ശര്‍മ്മയെയും തൃപ്തിപ്പെടുത്തണമെന്നതായിരുന്നു കളിക്കാരുടെ സ്ഥിതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിഭാഗീകത ഇല്ലെങ്കിലൂം ടീമില്‍ രണ്ടു പക്ഷമുണ്ട്. ഒന്ന് നായകന്‍ കോഹ്‌ലിയും മറ്റൊന്ന് ഉപനായകന്‍ രോഹിത്തും. ഒന്നുകില്‍ രോഹിതിനെ പോലെയോ ബുംറെയെ പോലെയോ സ്ഥിരത പുലര്‍ത്തുക. അല്ലെങ്കില്‍ വിരാട് കോഹ്‌ലിക്ക് ഇഷ്ടമുണ്ടാകുക. ഇതാണ് ടീമില്‍ നില നില്‍ക്കാനുള്ള വഴി. കെ എല്‍ രാഹുലിനോട് കോഹ്‌ലിക്കുള്ള പ്രിയമാണ് അദ്ദേഹം ടീമില്‍ നില നിന്നത്. ടീമിലെ നാലാമന്റെ കാര്യത്തില്‍ ഏഷ്യക്കപ്പ് മുതല്‍ പരിഗണിക്കപ്പെടുന്ന അമ്പാട്ടി റായിഡുവിന് അവസരം കിട്ടാതെ പോയത് കോഹ്‌ലിയുടെ ഗുഡ്ബുക്കില്‍ ഇല്ലാതിരുന്നതിനാലാണ്. ശിഖര്‍ ധവാനും വിജയ് ശങ്കറും പരിക്കേറ്റ് മടങ്ങിയപ്പോള്‍ റായിഡുവിന്റെ സാന്നിദ്ധ്യം ഏവരും പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ എന്നിട്ടും റായിഡുവിന് വേണ്ട പരിഗണന കിട്ടിയില്ല.

അതുപോലെ തന്നെ ടീമിനൊന്നാകെ പരിശീലകന്‍ രവിശാസ്ത്രിയും ബൗളിംഗ് കോച്ച് ഭരത് അരുണിനോടും അസന്തുഷ്ടി ഉണ്ടായിരുന്നു. രണ്ടു പേരും ടീം വിടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം കളിക്കാരും. അനില്‍ കുംബ്‌ളേയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റിയാണ് രവിശാസ്ത്രി ടീമിന്റെ ആശാനായത്. 2017 ല്‍ നായകന്‍ വിരാട് കോഹ്‌ലിയുമായുള്ള പ്രശ്‌നമായിരുന്നു അനില്‍ കുംബ്‌ളേയെയും ടീമിന് പുറത്തെത്തിച്ചത്. കോഹ്‌ലിയുടെ ഇടപെടലായിരുന്നു ശാസ്ത്രിയെ പരിശീലകനാക്കിയതെന്നും അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

ഇംഗ്‌ളണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനായിരുന്നു സെമിയില്‍ ന്യൂസിലന്റിനോട് ഇന്ത്യ തോറ്റത്് . ലീഗിലെ ഒമ്പതു മത്സരങ്ങളില്‍ ഏഴിലും ജയിച്ച് 15 പോയിന്റുമായി പട്ടികയില്‍ ഒന്നാമത് നിന്ന ഇന്ത്യയാണ് സെമിയില്‍ പരാജയപ്പെട്ടത്. ഒരു മത്സരം മഴയില്‍ ഒലിച്ചു പോകുകയും ചെയ്തു. അതിന് ശേഷമാണ് സെമിയില്‍ ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയത്.

Ads by Google
Ads by Google
Loading...
TRENDING NOW