Monday, August 19, 2019 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 08.48 AM

തന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ രാജ്യദ്രോഹികളും പത്താംക്ലാസ് തോറ്റവരും വൃത്തികെട്ടവരുമാണ്; മാധ്യമപ്രവര്‍ത്തകരെ വിലക്കെടുക്കാന്‍ വെറും 60 രൂപ മതിയെന്നും കങ്കണ

against journalist

മാധ്യമ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് താരം കങ്കണ രണൗട്ട് വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം കങ്കണയുടെ പുതിയ ചിത്രമായ 'ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ'യുടെ മ്യൂസിക് ലോഞ്ചിനിടെ ജസ്റ്റിന്‍ റാവു എന്ന മാധ്യമപ്രവര്‍ത്തകന്‍ കാരണമാണ് തന്റെ ചിത്രം മണികര്‍ണികയ്ക്ക് വേണ്ട പ്രമോഷന്‍ ലഭിക്കാതിരുന്നതെന്ന് കങ്കണ ആരോപിച്ചിരുന്നു. റാവു ഇതിനെ എതിര്‍ത്തെങ്കിലും കങ്കണ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതോടെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന കങ്കണയോട് മാപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ താരം ഇതിന് തയാറായിരുന്നില്ല ഇതേതുടര്‍ന്ന് എന്റര്‍ടൈന്‍മെന്റ് മാദ്ധ്യമപ്രവര്‍ത്തകരുടെ സംഘടന കങ്കണയെ ബഹിഷ്‌കരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി കങ്കണ രംഗത്ത് വന്നത്. തന്നെ വിമര്‍ശിക്കുന്ന മാദ്ധ്യമപ്രവര്‍ത്തര്‍ ദേശദ്രോഹികളാണെന്നും പത്താം ക്ലാസ് തോറ്റവരും വൃത്തികെട്ടവന്മാരാണെന്നും കങ്കണ ആരോപിച്ചു. സഹോദരി രംഗോലി പുറത്തു വിട്ട വീഡിയോയിലൂടെയാണ് കങ്കണ തന്റെ നിലപാട് വ്യക്തമാക്കിയത്. ദേശദ്രോഹികളായ മാദ്ധ്യമപ്രവര്‍ത്തകരെ വിലയ്ക്ക് വാങ്ങാനായി ലക്ഷങ്ങള്‍ ചിലവാക്കേണ്ട കാര്യമില്ലെന്നും അതിനായി വെറും 60 രൂപ മാത്രം മുടക്കിയാല്‍ മതിയെന്നും കങ്കണ പറഞ്ഞു.

'' എന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവര്‍ വിചാരിച്ചാല്‍ എന്നെ തകര്‍ക്കാനാകില്ല. അതിനായി അവര്‍ കഷ്ടപ്പെടേണ്ട. എന്നെ അവര്‍ ബഹിഷ്‌കരിക്കണം. പക്ഷെ അത് കാരണം അവര്‍ തന്നെയാണ് കഷ്ടപ്പെടുക. ഞാന്‍ ഒരിക്കലും ഈ വിഷയത്തില്‍ മാപ്പ് പറയില്ല. മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ഞാന്‍ മികച്ച നടിയും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയുമായി മാറിയത്. എന്നാല്‍ ഇവരോടൊപ്പം നല്ല ആള്‍ക്കാരുമുണ്ട്. അങ്ങനെയുള്ള മാദ്ധ്യമപ്രവര്‍ത്തകരോട് ഞാന്‍ നന്ദി പറയുന്നു.'' - കങ്കണ പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW