Thursday, August 22, 2019 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.47 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പി.ജി. ഏകജാലകം ഫൈനല്‍ അലോട്ട്‌മെന്റ്‌; ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ 15 വരെ

ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിനായി 15ന്‌ വൈകീട്ട്‌ നാലുവരെ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മന്റുകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്കുമായി ഫൈനല്‍ അലോട്‌മന്റ്‌ നടത്തും. നിലവില്‍ പ്രവേശനമെടുത്തവര്‍ ഫൈനല്‍ അലോട്‌മെന്റില്‍ അപേക്ഷിക്കാന്‍ പാടില്ല.

പരീക്ഷാ തീയതി

രണ്ടാം വര്‍ഷ ബി.എസ്‌സി. എം.ആര്‍.ടി. സപ്ലിമെന്ററി (2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷകള്‍ ഓഗസ്‌റ്റ് ഒന്നു മുതല്‍ ആരംഭിക്കും. പിഴയില്ലാതെ 17 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 20 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പ്രാക്‌ടിക്കല്‍

നാലാം സെമസ്‌റ്റര്‍ ബി.സി.എ./ബി.എസ്‌ സി. കമ്പ്യൂട്ടര്‍ സയന്‍സ്‌(സി.ബി.സി.എസ്‌., 2017 അഡ്‌മിഷന്‍ റഗുലര്‍) പരീക്ഷകളുടെ പ്രാക്‌ടിക്കല്‍ 17 മുതല്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
വൈവാവോസി

രണ്ടാം സെമസ്‌റ്റര്‍ എം.ബി.എ. ജൂണ്‍ 2019 പരീക്ഷയുടെ വൈവാവോസി 15 മുതല്‍ 18 വരെ വിവിധ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. കെമിസ്‌ട്രി (സി.എസ്‌.എസ്‌. റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 27 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി. മാത്തമാറ്റിക്‌സ്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 27 വരെ അപേക്ഷിക്കാം.

സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസില്‍ നടന്ന മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌ സി. കെമിസ്‌ട്രി(ഇന്‍ഓര്‍ഗാനിക്‌, ഓര്‍ഗാനിക്‌, ഫിസിക്കല്‍, പോളിമര്‍-സി.എസ്‌.എസ്‌.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

എം.എ. സ്‌പോട്ട്‌ അഡ്‌മിഷന്‍ 15ന്‌

സ്‌കൂള്‍ ഓഫ്‌ ഗാന്ധിയന്‍ തോട്ട്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസിലെ എം.എ. പ്രോഗ്രാമില്‍ ഗാന്ധിയന്‍ സ്‌റ്റഡീസ്‌, ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ എന്നീ വിഷയങ്ങളില്‍ എസ്‌.സി., എസ്‌.ടി. വിഭാഗത്തില്‍ മൂന്നും ജനറല്‍ വിഭാഗത്തില്‍ ഒരൊഴിവുമുണ്ട്‌. ഒഴിവുള്ള സീറ്റുകളിലേക്ക്‌ 15ന്‌ സ്‌പോട്‌ അഡ്‌മിഷന്‍ നടത്തും.

ക്യാറ്റ്‌ പ്രോസ്‌പെക്‌ടസ്‌ പ്രകാരം യോഗ്യരായവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി രാവിലെ 11ന്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫീസില്‍ രജിസ്‌ട്രേഷന്‍ നടത്തണം. വിശദവിവരത്തിന്‌ ഫോണ്‍: 0481-2731039.

യൂണിയന്‍ തെരഞ്ഞെടുപ്പ്‌ ഓഗസ്‌റ്റ് ഒന്‍പതിന്‌

ഈ അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്‌ ഓഗസ്‌റ്റ് ഒന്‍പതിന്‌ നടക്കും. തെരഞ്ഞെടുപ്പ്‌ വിജ്‌ഞാപനം 25ന്‌ അതത്‌ കോളജുകളില്‍ പ്രസിദ്ധീകരിക്കും. വോട്ടെടുപ്പും വോട്ടെണ്ണലും ഓഗസ്‌റ്റ് ഒന്‍പതിനാണ്‌. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. കോളജ്‌ പ്രിന്‍സിപ്പല്‍മാര്‍ കോളജ്‌ യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ നടത്തണം.

പ്രിലിംസ്‌ കം മെയിന്‍സ്‌; സ്‌പോട്ട്‌ അഡ്‌മിഷന്‍ 16ന്‌

സര്‍വകലാശാലയിലെ സിവില്‍ സര്‍വിസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ആരംഭിക്കുന്ന പ്രിലിംസ്‌ കം മെയിന്‍സ്‌ക്ല ാസുകളിലേക്ക്‌ പട്ടികവര്‍ഗ വിഭാഗത്തില്‍ മൂന്ന്‌ സീറ്റൊഴിവുണ്ട്‌. ഒഴിവ്‌ നികത്തുന്നതിനായി 16ന്‌ സ്‌പോട്‌ അഡ്‌മിഷന്‍ നടത്തും. 18 വയസ്‌ കഴിഞ്ഞ വിദ്യാര്‍ഥികള്‍ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളുമായി വൈകീട്ട്‌ നാലിന്‌ മുമ്പ്‌ സ്‌കൂള്‍ ഓഫ്‌ ഡിസ്‌റ്റന്‍സ്‌ എജ്യൂക്കേഷനില്‍ എത്തണം. 10,000 രൂപയാണ്‌ കോഴ്‌സ്‌ ഫീസ്‌. വിശദവിവരത്തിന്‌ ഫോണ്‍: 9496114094, 8848712543.
ഇന്‍ഡക്ഷന്‍ പ്രോഗ്രാം 16ന്‌

സര്‍വകലാശാല കാമ്പസിലെ പഠനവകുപ്പുകളില്‍ ഈ അധ്യയന വര്‍ഷം പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം 16ന്‌ അസംബ്ലി ഹാളില്‍ നടക്കും. രാവിലെ 10ന്‌ വൈസ്‌ ചാന്‍സലര്‍ പ്രഫ. സാബു തോമസ്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. സര്‍വകലാശാലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക്‌ പരിചയപ്പെടുത്തുന്നതിനായാണ്‌ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ്‌ സെല്ലിന്റെ ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്‌.

കാലിക്കറ്റ്‌

എസ്‌.സി/എസ്‌.ടി സ്‌പെഷല്‍ അലോട്ട്‌മെന്റ്‌

ബിരുദ പ്രവേശനം എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്കുള്ള ആദ്യ സ്‌പെഷ്യല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. സ്‌പെഷല്‍ അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ 16ന്‌ ഉച്ചകഴിഞ്ഞു മൂന്നിനുള്ളില്‍ അഡ്‌മിഷന്‍ എടുക്കണം. നാലാമത്തെ അലോട്ട്‌മെന്റിനുശേഷം കോളജുകളില്‍ നിലനില്‍ക്കുന്ന (എസ്‌.സി/ എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ സംവരണം ചെയ്‌ത സീറ്റുകളിലെ ഒഴിവുകള്‍ ഒഴിച്ച്‌) ഒഴിവുകള്‍ നികത്തുന്നതിന്‌ കോളജുകളിലേക്ക്‌ ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ ലിസ്‌റ്റ്‌ ലഭ്യമാണ്‌. പ്രസ്‌തുത ലിസ്‌റ്റില്‍ ഉള്‍പ്പെട്ടവര്‍ 16ന്‌ ഉച്ചയ്‌ക്ക്‌ ഒന്നിനുള്ളില്‍ അതത്‌ കോളജുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്ണം. വിദ്യാര്‍ഥികള്‍ക്കോ അവരുടയെ പ്രതിനിധികള്‍ക്കോ കോളജുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യാം. റിപ്പോര്‍ട്ട്‌ ചെയ്‌തവരില്‍നിന്ന്‌ അതത്‌ കോളജുകള്‍ 16ന്‌ ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിക്ക്‌ റാങ്ക്‌ ലിസ്‌റ്റ്‌ തയാറാക്കും. ഈ റാങ്ക്‌ ലിസ്‌റ്റില്‍ നിന്നായിരിക്കും തുടര്‍ന്നു വരുന്ന ഒഴിവുകളിലേക്ക്‌ അഡ്‌മിഷന്‍ നടത്തുക. എസ്‌.സി/എസ്‌.ടി വിഭാഗക്കാര്‍ക്ക്‌ രണ്ടാം സ്‌പെഷല്‍ അലോട്ട്‌മെന്റ്‌ 18ന്‌ നടത്തും.

ബി.എ/ബി.കോം ഓപ്പണ്‍ സ്‌ട്രീം പ്രവേശനപ്പരീക്ഷ 13ന്‌

വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്‌ഥാന യോഗ്യതയില്ലാത്തവര്‍ക്ക്‌ ബിരുദ പ്രവേശനത്തിന്‌ നടത്തുന്ന ബി.എ/ബി.കോം (ഓപ്പണ്‍ സ്‌ട്രീം) പ്രവേശന പരീക്ഷ 13ന്‌ തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജ്‌, മണ്ണാര്‍ക്കാട്‌ എം.ഇ.എസ്‌ കല്ലടി കോളജ്‌, വളാഞ്ചേരി എം.ഇ.എസ്‌ കെ.വി.എം കോളജ്‌, കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌, മടപ്പള്ളി ഗവണ്‍മെന്റ്‌ കോളജ്‌, മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളജ്‌ എന്നിവിടങ്ങളില്‍ നടക്കും. ഹാള്‍ടിക്കറ്റ്‌ ലഭിക്കാത്തവര്‍ ഏറ്റവും അടുത്ത പരീക്ഷാ കേന്ദ്രത്തില്‍ അപേക്ഷയുടെ പകര്‍പ്പുമായി ഹാജരായാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കും.

അഞ്ച്‌, ആറ്‌ സെമസ്‌റ്റര്‍ ട്യൂഷന്‍ ഫീ അടയ്‌ക്കണം

വിദൂരവിദ്യാഭ്യാസം യു.ജി അഞ്ച്‌, ആറ്‌ സെമസ്‌റ്റര്‍ (മൂന്നാം വര്‍ഷം 2017 പ്രവേശനം) ട്യൂഷന്‍ ഫീസ്‌ പിഴകൂടാതെ 30 വരെയും 100 രൂപ പിഴയോടെ ഓഗസ്‌റ്റ്‌ ഒമ്പത്‌ വരെയും അടയ്‌ക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്‌, ചലാന്‍ സഹിതം എസ്‌.ഡി.ഇയില്‍ ഓഗസ്‌റ്റ്‌ 17നകം ലഭിക്കണം. വിവരങ്ങള്‍ ന്ദന്ദന്ദ.ന്ഥനു്രഗ്മഗ്ന്യ.ന്റ്യ.ദ്ധ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407494, 2407356.

എം.എ കംപാരറ്റീവ്‌ ലിറ്ററേച്ചര്‍ പ്രവേശന പരീക്ഷ

റഷ്യന്‍ പഠനവകുപ്പില്‍ എം.എ കംപാരറ്റീവ്‌ ലിറ്ററേച്ചറിന്‌ ഒഴിവുള്ള സീറ്റുകളിലേക്ക്‌ അപേക്ഷിച്ചവര്‍ 17ന്‌ പത്ത്‌ മണിക്ക്‌ പ്രവേശന പരീക്ഷക്ക്‌ അപേക്ഷയുടെ പ്രിന്റൗട്ടും തിരിച്ചറിയല്‍ രേഖയും സഹിതം പഠനവകുപ്പില്‍ ഹാജരാകണം.

ബി.കോം/ബി.ബി.എ പുനഃപരീക്ഷ

ഫെബ്രുവരി അഞ്ചിനു നടത്തിയ കോളേജ്‌/വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്‌റ്റര്‍ ബി.കോം/ബി.കോം വൊക്കേഷണല്‍/ബി.ബി.എ (സി.യു.സി.ബി.സി.എസ്‌.എസ്‌) പേപ്പര്‍ ടി.എം.എല്‍1 എ.07മോഡേണ്‍ ലാംഗേ്വജ്‌1 (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ റദ്ദ്‌ ചെയ്‌തു. പുനഃപരീക്ഷ ഓഗസ്‌റ്റ്‌ എട്ടിന്‌ ഉച്ചയ്‌ക്ക്‌ 1.30ന്‌ നടക്കും.

ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്‌
സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ

രണ്ട്‌, നാല്‌, ആറ്‌ സെമസ്‌റ്റര്‍ ബി.എസ്‌സി (നോണ്‍ സി.സി.എസ്‌.എസ്‌) ഇലക്‌ട്രോണിക്‌സ്‌ (1999 പ്രവേശനം) സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ 24ന്‌ ആരംഭിക്കും. ഹാള്‍ടിക്കറ്റ്‌ സ്‌പെഷ്യല്‍ സപ്ലിമെന്ററി യൂണിറ്റില്‍ നിന്നും 22 മുതല്‍ വിതരണം ചെയ്യും. തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം.

പരീക്ഷാഫലം

ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ എം.കോം പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന്‌ 23 വരെ അപേക്ഷിക്കാം.

ഒന്ന്‌, മൂന്ന്‌ സെമസ്‌റ്റര്‍ എം.എസ്‌.സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ (സി.യു.സി.എസ്‌.എസ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന്‌ 24 വരെ അപേക്ഷിക്കാം.

നാലാം സെമസ്‌റ്റര്‍ എം.എ അറബിക്‌ (സി.സി.എസ്‌.എസ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍.

ആറാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി (ത്രിവത്സരം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന്‌ 27 വരെ അപേക്ഷിക്കാം. പി.ആര്‍ 1322/2019

ഒന്ന്‌, നാല്‌ വര്‍ഷ ബി.എഫ്‌.എ ഏപ്രില്‍ 2019 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന്‌ 25 വരെ അപേക്ഷിക്കാം.

എം.എസ്‌സി അപ്ലൈഡ്‌ സൈക്കോളജി എല്‍.സി സീറ്റ്‌ ഒഴിവ്‌

മനശാസ്‌ത്ര പഠനവകുപ്പില്‍ എം.എസ്‌സി അപ്ലൈഡ്‌ സൈക്കോളജിക്ക്‌ ലാറ്റിന്‍ കത്തോലിക്ക്‌ വിഭാഗം ഒഴിവുള്ള സീറ്റിലേക്ക്‌ 17ന്‌ 10.30ന്‌ പഠനവകുപ്പില്‍ അഭിമുഖം നടത്തും. എന്‍ട്രന്‍സ്‌ പരീക്ഷ എഴുതിയ പ്രസ്‌തുത വിഭാഗം വിദ്യാര്‍ഥികള്‍ ഹാജരാകണം.

Ads by Google
Saturday 13 Jul 2019 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW