Tuesday, August 20, 2019 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.44 AM

ബയോടെക്‌നോളജിയില്‍ ഉപരിപഠനം

ബയോടെക്‌നോളജി മേഖലയില്‍ മാനവ വിഭവശേഷി മെച്ചപ്പെടുത്താന്‍ ബംഗളുരുവിലെ കര്‍ണാടക ഇന്നവേഷന്‍ ടെക്‌നോളജി സൊസൈറ്റി നടത്തുന്ന കോഴ്‌സിന്‌ ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രാലയവും കര്‍ണാടക സര്‍ക്കാരിന്റെ ഐ.ടി, ബയോടെക്‌നോളജി വകുപ്പും ചേര്‍ന്നു നടത്തുന്ന കോഴ്‌സ്‌ ആണിത്‌.
കോഴ്‌സുകള്‍: ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ ആന്‍ഡ്‌ ബിഗ്‌ ഡേറ്റ അനലറ്റിക്‌സ്‌, ബയോഫാര്‍മസ്യൂട്ടിക്കല്‍ ടെക്‌നോളജി, സെല്ലുലാര്‍ ആന്‍ഡ്‌ മോളിക്കുലാര്‍ ഡയഗ്നോസ്‌റ്റിക്‌സ്‌, ക്ലിനിക്കല്‍ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡേറ്റ മാനേജ്‌മെന്റ്‌, ഫെര്‍മന്റേഷന്‍ ആന്‍ഡ്‌ ബയോ പ്ര?സസിങ്‌, മള്‍ട്ടി ഒനിക്‌സ്‌ ടെക്‌നോളജി, ന്യൂട്രാസ്യൂട്ടിക്കല്‍സ്‌ ആന്‍ഡ്‌ ഫുഡ്‌ പ്ര?സസിങ്‌, പ്ലാന്റ്‌ ജനറ്റിക്‌ എന്‍ജിനിയറിങ്‌ ആന്‍ഡ്‌ പ്രോട്ടീന്‍ എക്‌സ്‌പ്രഷന്‍ ആന്‍ഡ്‌ സ്‌കേല്‍ അപ്‌ .
കോഴ്‌സുകള്‍ നടത്തുന്ന സ്‌ഥാപനങ്ങളുടെ പട്ടിക www.bisep.karnataka.gov.in/Colleges.php എന്ന വെബ്‌ സൈറ്റില്‍ കിട്ടും.
യോഗ്യത: ബയോടെക്‌നോളജി/മൈക്രോ ബയോളജി/ബയോകെമിസ്‌ട്രി/ ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌ അല്ലെങ്കില്‍ ഏതെങ്കിലും ലൈഫ്‌സയന്‍സസ്‌ വിഷയത്തില്‍ എം.എസ്‌സി. അല്ലെങ്കില്‍ ബി.ഇ/ബിടെക്‌(ബയോടെക്‌/ബയോ ഇന്‍ഫര്‍മാറ്റിക്‌സ്‌), ബി ഫാര്‍മ, ബി.എസ്‌സി (അഗ്രിക്കള്‍ച്ചര്‍), ബി.വി.എസ്‌സി ആന്‍ഡ്‌ എ.എച്ച്‌. നാലുവര്‍ഷത്തെ ലൈഫ്‌സയന്‍സസ്‌ ബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയ്‌ക്ക്‌ കുറഞ്ഞത്‌ 50 ശതമാനം മാര്‍ക്ക്‌ വേണം. പട്ടിക വിഭാഗക്കാര്‍ക്ക്‌ 40 ശതമാനം മാര്‍ക്ക്‌ മതി.
കര്‍ണാടക ബയോടെക്‌നോളജി എന്‍ട്രന്‍സ്‌ ടെസ്‌റ്റ്‌ വഴിയാണ്‌ തെരഞ്ഞെടുപ്പ്‌. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ പരീക്ഷയാണിത്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31. വിശദവിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌: www.bisep.karnataka.gov.in

Ads by Google
Saturday 13 Jul 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW