Tuesday, August 20, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.44 AM

എന്‍ജിനീയറിങ്‌: ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിനും അഗ്രികള്‍ച്ചര്‍/വെറ്ററിനറി/ഫോറസ്‌ട്രി/ഫിഷറീസ്‌ എന്നീ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിനും ആയുര്‍വേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റിനും ഓണ്‍ലൈന്‍ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍/കണ്‍ഫര്‍മേഷന്‍ നടത്താം.
16ന്‌ ഉച്ചയ്‌ക്ക്‌ ഒന്നുവരെ പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഓഫീസിലെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‌ അവസരമുണ്ട്‌. ഈ സമയത്തിനുള്ളില്‍ നല്‍കുന്ന ഓപ്‌ഷനുകളുടെ അടിസ്‌ഥാനത്തിലുള്ള അലോട്ട്‌മെന്റ്‌ 17നു വൈകിട്ട്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദമായ വിജ്‌ഞാപനം വെബ്‌സൈറ്റില്‍. ഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍: 04712332123, 2339101, 2339102, 2339103 2339104.

Ads by Google
Saturday 13 Jul 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW