Tuesday, August 20, 2019 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.37 AM

സ്വര്‍ണവില കുറഞ്ഞു

മുംെബെ: സ്വര്‍ണവിലയില്‍ നേരിയ കുറവ്‌. ഗ്രാമിന്‌ 15 രൂപ കുറഞ്ഞ്‌ 3,210 രൂപയിലും പവന്‌ 120 രൂപ കുറഞ്ഞ്‌ 25,680 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. വ്യാഴാഴ്‌ച പവന്‌ 25,800 രൂപയും ഗ്രാമിന്‌ 3,225 രൂപയുമായിരുന്നു നിരക്ക്‌. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്ന്‌ ഇത്‌.
അതേസമയം ഡല്‍ഹി ബുള്ളിയനിന്‍ പത്ത്‌ ഗ്രാം സ്വര്‍ണത്തിന്‌ 34,742 രൂപയില്‍ വ്യാപാരം പുരോഗമിക്കുകയാണ്‌. 35,145 ആണ്‌ ബുള്ളിയനിലെ റെക്കോഡ്‌ എന്നതും ശ്രദ്ധേയമാണ്‌. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ 1,407.69 ഡോളറാണു നിലവാരം.
യു.എസ്‌. ഫെഡ്‌ റിസര്‍വ്‌ അടുത്ത യോഗത്തിലേ നിരക്കുകള്‍ കുറയ്‌ക്കുന്ന കാര്യം ആലോചിക്കുന്നുള്ളുവെന്നു ഫെഡ്‌ തലവന്‍ ജെറോം പവല്‍ വ്യക്‌തമാക്കിയതാണു സ്വര്‍ണത്തിനു ഊര്‍ജമായത്‌. സ്വര്‍ണത്തിന്റെ വിലക്കയറ്റം പ്രാദേശിക കച്ചവടത്തെ ബാധിച്ചതാണു നിരക്കു കുറയ്‌ക്കാന്‍ പ്രാദേശിക ആഭരണ വിപണിയെ നിര്‍ബന്ധമാക്കിയത്‌.

Ads by Google
Saturday 13 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW