Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.37 AM

ലേബര്‍ കോഡ്‌: മാധ്യമപ്രവര്‍ത്തകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നു കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ ലേബര്‍ കോഡില്‍ മാധ്യമപ്രവര്‍ത്തകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നു കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ്‌ ഗാംഗ്‌വാര്‍. 1955ലെ വര്‍ക്കിങ്‌ ജേണലിസ്‌റ്റ്‌ ആക്‌ടിലെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇലക്‌ട്രോണിക്‌, ഓണ്‍െലെന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുത്തും.
ഡല്‍ഹി ജേണലിസ്‌റ്റ്‌ അസോസിയേഷന്‍, നാഷണല്‍ യൂണിയന്‍ ഓഫ്‌ ജേണലിസ്‌റ്റ്‌, ബി.എം.എസ്‌ അനുകൂല സംഘടനയായ വര്‍ക്കിങ്‌ ജേണലിസ്‌റ്റ്‌ ഓഫ്‌ ഇന്ത്യ എന്നീ സംഘടനകള്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഉറപ്പ്‌ ലഭിച്ചത്‌. കെ.ജി. സുരേഷ്‌, ഹേമന്ത്‌ വിഷ്‌ണോയ്‌, ഡോ. പ്രമോദ്‌ കുമാര്‍, ഉമേഷ്‌ ചതുര്‍വേദി, അനൂപ്‌ ചൗധരി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
1955ലെ വര്‍ക്കിങ്‌ ജേണലിസ്‌റ്റ്‌ ആന്‍ഡ്‌ അദര്‍ ന്യൂസ്‌പേപ്പേഴ്‌സ്‌ എംപ്ലോയീസ്‌ (കണ്ടിഷന്‍സ്‌ ഓഫ്‌ സര്‍വീസ്‌) ആന്‍ഡ്‌ മിസല്ലേനിയസ്‌ പ്ര?വിഷന്‍ ആക്‌ട്‌, 1958ലെ വര്‍ക്കിങ്‌ ജേണലിസ്‌റ്റ്‌ (ഫിക്‌സേഷന്‍ ഓറ്‌ റേറ്റ്‌സ്‌ ഓഫ്‌ വേജസ്‌) ആക്‌ട്‌ എന്നിവ പുതിയ ലേബര്‍ കോഡില്‍ ലയിപ്പിക്കുന്നതിലെ ആശങ്ക പ്രതിനിധികള്‍ മന്ത്രിയെ ധരിപ്പിച്ചു.
മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‌ നിലവിലുള്ള നിയമങ്ങളിലെ ആനുകൂല്യങ്ങള്‍ പ്രത്യേകമായി പുതിയ ലേബര്‍ കോഡില്‍ ഉള്‍പ്പെടുത്തണം. സ്വകാര്യ ചാനലുകളും ഓണ്‍െലെന്‍ മാധ്യമങ്ങളും സജീവമാകുന്നതിന്‌ മുന്‍പാണ്‌ രണ്ടാം പ്രസ്‌ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അതിനാല്‍ ഇവ രണ്ടിനുമായി മാധ്യമ കമ്മിഷന്‍ രൂപീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Saturday 13 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW