Tuesday, August 20, 2019 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.37 AM

വ്യാജപകര്‍പ്പുകള്‍ വിറ്റു; സ്‌നാപ്‌ഡീലിനെതിരേ കേസ്‌

ന്യൂഡല്‍ഹി: വ്യാജപകര്‍പ്പുകള്‍ വിറ്റതിനെതിരേ ഓണ്‍െലെന്‍ ഇ- കൊമേഴ്‌സ്‌ പോര്‍ട്ടലായ സ്‌നാപ്‌ഡീലിനെതിരേ കാസിയോ കേസ്‌ ഫയല്‍ ചെയ്‌തു.
വാച്ചുകളുടേയും കാല്‍കുലേറ്ററുകളുടേയും വ്യാജപതിപ്പുകള്‍ സ്‌നാപ്‌ഡീല്‍ വിറ്റെന്ന്‌ ആരോപിച്ചാണു ജാപ്പനീസ്‌ ഇലക്‌ട്രോണിക്‌സ്‌ ഉപകരണ നിര്‍മാതാക്കളായ കാസിയോ ഡല്‍ഹി തീസ്‌ ഹസാരി കോടതിയെ സമീപിച്ചത്‌.
കമ്പനിയുടെ ട്രേഡ്‌മാര്‍ക്ക്‌ സ്‌നാപ്‌ഡീല്‍ ദുരുപയോഗം ചെയ്‌തെന്നും പരാതിയില്‍ വ്യക്‌തമാക്കി. വ്യാജ വസ്‌തുക്കള്‍ വിറ്റതിനെതിരേ സ്‌നാപ്‌ഡീലിനെതിരേ മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നു. യു.എസ്‌. ചെരുപ്പ്‌ നിര്‍മാതാക്കളായ സ്‌കെച്ചേഴ്‌സ്‌ ഫ്‌ളിപ്‌കാര്‍ട്ടിനെതിരേ സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.

Ads by Google
Saturday 13 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW