Saturday, August 24, 2019 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.27 AM

ജോക്കോവിച്ച്‌ ഫൈനലില്‍

uploads/news/2019/07/321460/s2.jpg

ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാമില്‍ ചരിത്രം കുറിക്കാന്‍ നൊവാക്‌ ജോക്കോവിച്ച്‌ റെഡി. ഇന്നലെ നടന്ന പുരുഷ സിംഗിള്‍സ്‌ സെമി ഫൈനലില്‍ സ്‌പെയിന്റെ റോബര്‍ട്ടോ ബാറ്റിസ്‌റ്റ അഗൂതിനെ തോല്‍പ്പിച്ച്‌ ജോക്കോവിച്ച്‌ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലേക്ക്‌ ഒരു ചുവട്‌ കൂടിവച്ചു.
കരിയറില്‍ ആറാം തവണയാണു ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോവിച്ച്‌ വിമ്പിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നത്‌. സ്‌കോര്‍: 6-2, 4-6, 6-3, 6-2. ഇന്നു വൈകിട്ടു നടക്കുന്ന വനിതാ സിംഗിള്‍സ്‌ ഫൈനലില്‍ യു.എസിന്റെ സെറീന വില്യംസും റൊമാനിയയുടെ സിമോണ ഹാലപ്പും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകിട്ട്‌ 6.30 മുതലാണു മത്സരം. വിമ്പിള്‍ഡണ്‍ ഫൈനലില്‍ കടക്കുന്ന ആദ്യ റൊമാനിയന്‍ താരമാണ്‌ ഹാലെപ്‌. ആദ്യമായി വിംബിള്‍ഡണ്‍ സെമി ഫൈനലില്‍ എത്തിയ യുക്രൈന്‍ താരം എലിന സിറ്റലീനയെ തകര്‍ത്താണ്‌ ഹാലെപ്‌ ഫൈനലില്‍ കടന്നത്‌. സ്‌കോര്‍ 7-5, 6-4.
രണ്ടാം സെമിഫൈനലില്‍ ചെക്ക്‌ റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്‌ട്രിക്കോവയെ തോല്‍പിച്ചായിരുന്നു സെറീനയുടെ ഫൈനല്‍ പ്രവേശനം. 59 മിനിറ്റ്‌ മാത്രം നീണ്ടു നിന്ന മത്സരത്തില്‍ 6-1, 6-2 എന്ന സ്‌കോറില്‍ നേരിട്ടുളള സെറ്റുകള്‍ക്കാണ്‌ സെറീന ജയിച്ചത്‌.
ഇന്നു നടക്കുന്ന ഫൈനലില്‍ ഹാലെപ്പിനെ നേരിടാനിറങ്ങുന്ന സെറീന റെക്കോഡ്‌ ജയമാണ്‌ ലക്ഷ്യമിടുന്നത്‌.
കിരീടം ചൂടാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടം നേടിയ താരമെന്ന മാര്‍ഗരറ്റ്‌ കോര്‍ട്ടിന്റെ റെക്കോഡിനൊപ്പം എത്താന്‍ സെറീനയ്‌ക്കാകും. 23 ഗ്രാന്‍സ്ലാം സ്വന്തം പേരിലുള്ള സെറീനയ്‌ക്ക് വെറും ഒരു ജയം മാത്രമകലെയാണ്‌ ആ നേട്ടം.

Ads by Google
Saturday 13 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW