Thursday, August 22, 2019 Last Updated 7 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.27 AM

ധോണി മടങ്ങും , വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിന്‌ മുന്‍ നായകനെ പരിഗണിക്കില്ലെന്നു സൂചന

uploads/news/2019/07/321459/s1.jpg

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ ശക്‌തമായി. അടുത്ത മാസം തുടങ്ങുന്ന വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ടീമിലേക്കു ധോണിയെ പരിഗണിക്കില്ലെന്ന സൂചനകളും ശക്‌തമാണ്‌.

സൂചനകള്‍ സത്യമാണെങ്കില്‍ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരേ നടന്ന സെമി ഫൈനലായിരിക്കും ധോണി ഇന്ത്യക്കു വേണ്ടി കളിച്ച അവസാന മത്സരം. വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ കമ്മിറ്റി 17,18 തീയതികളില്‍ മുംബൈയില്‍ ചേരും. നായകന്‍ വിരാട്‌ കോഹ്ലി അടക്കമുള്ളവര്‍ക്ക്‌ ഏകദിന, ട്വന്റി20 ടീമുകളില്‍നിന്നു വിശ്രമം അനുവദിക്കുമെന്നാണു സൂചന.

ഏകദിന, ട്വന്റി20 കളില്‍ രോഹിത്‌ ശര്‍മയായിരിക്കും ഇന്ത്യയെ നയിക്കുക. ജസ്‌പ്രീത്‌ ബുംറ, ഹാര്‍ദിക്‌ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ്‌ ഷമി എന്നിവര്‍ക്കും വിശ്രമം ലഭിച്ചേക്കാം. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണു സെലക്ഷന്‍ കമ്മിറ്റിയെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വിരമിക്കല്ലിനെ കുറിച്ചു ധോണി മനസ്‌ തുറന്നിട്ടില്ലെന്നു കഴിഞ്ഞ ദിവസം കോഹ്ലി വ്യക്‌തമാക്കിയിരുന്നു.

ന്യൂസിലന്‍ഡിനെതിരേ മുന്‍നിര കളിമറന്നപ്പോള്‍ അര്‍ധ സെഞ്ചുറികള്‍ നേടിയ രവീന്ദ്ര ജഡേജയും ധോണിയും ചേര്‍ന്നാണ്‌ ഇന്ത്യയെ 221 വരെയെത്തിച്ചത്‌. 49-ാം ഓവറില്‍ ധോണി റണ്ണൗട്ടായതോടെ ഇന്ത്യ പരാജയമുറപ്പിച്ചു. പരുക്കോടെയാണു ധോണി സെമി കളിച്ചതെന്ന വാര്‍ത്തയും പിന്നാലെയെത്തി. മത്സര ശേഷം ന്യൂസിലന്‍ഡ്‌ താരങ്ങള്‍ക്കു ധോണി വലതുകൈയ്‌ക്കു പകരം ഇടതു കൈ കൊണ്ടാണ്‌ ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയത്‌. വലതു തളളവിരലിനേറ്റ പരിക്ക്‌ കാരണമാണ്‌ ധോണി ഇടതു കൈ കൊണ്ട്‌ ഷേക്ക്‌ ഹാന്‍ഡ്‌ നല്‍കിയതെന്നാണ്‌ സൂചന.

സാമൂഹിക മാധ്യമങ്ങളില്‍ ധോണിയുടെ ഇടംകൈയന്‍ ഷേക്ക്‌ ഹാന്‍ഡ്‌ വൈറലായി. ലോകകപ്പിനിടെയാണു ധോണി 38-ാം ജന്മദിനം ആഘോഷിച്ചത്‌. വിക്കറ്റിനു പിന്നില്‍ മിന്നല്‍ സ്‌റ്റമ്പിങ്ങിനു പേരുകേട്ട ധോണിക്കു പലവട്ടം പിഴച്ചു. ഓള്‍ട്രാഫോഡില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന ലീഗ്‌ മത്സരത്തില്‍ ഒന്‍പത്‌ റണ്ണാണു ധോണിയുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നത്‌.

ശ്രീലങ്കയ്‌ക്കെതിരായ അവസാന ലീഗ്‌ മത്സരം കഴിഞ്ഞതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ബൈ റണ്‍ വഴങ്ങുന്ന വിക്കറ്റ്‌ കീപ്പറെന്ന 'നേട്ടവും' ധോണിയുടെ പേരിലായി. 24 റണ്ണാണു ധോണിയുടെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നത്‌.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW