Tuesday, August 20, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.14 AM

അമേരിക്കന്‍ സമ്മര്‍ദം ഫലിച്ചില്ല ,റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം തുര്‍ക്കിക്കു സ്വന്തം

അങ്കാറ: അമേരിക്കയുടെ സമ്മര്‍ദം അവഗണിച്ച്‌ റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം തുര്‍ക്കിക്കു സ്വന്തമായി. ഇന്നലെ അങ്കാറയ്‌ക്കു സമീപമുള്ള മര്‍ട്ടഡ്‌ സൈനിക വ്യോമതാവളത്തിലാണ്‌ എസ്‌-400 മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ യൂണിറ്റ്‌ എത്തിയത്‌.
റഷ്യയില്‍നിന്ന്‌ എസ്‌-400 സംവിധാനം വാങ്ങിയാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്‌ അമേരിക്കയും നാറ്റോയും തുര്‍ക്കിക്കു മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ഇത്‌ അവഗണിച്ചാണ്‌ റഷ്യയുമായുള്ള പ്രതിരോധ ഇടപാടുമായി തുര്‍ക്കി മുന്നോട്ടുപോയത്‌. എസ്‌-400 നു പകരം അമേരിക്കയുടെ പേട്രിയറ്റ്‌ മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാമെന്നു പെന്റഗണ്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. റഷ്യന്‍ ഇടപാടില്‍നിന്ന്‌ പിന്‍വാങ്ങിയില്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും അത്യാധുനിക എഫ്‌-35 പോര്‍വിമാനം നല്‍കില്ലെന്നും അമേരിക്ക ഭീഷണിമുഴക്കിയിരുന്നു.
എന്നാല്‍, 2017-ല്‍ റഷ്യയുമായി ഒപ്പുവച്ച പ്രതിരോധ കരാറുമായി മുന്നോട്ടുപോകാന്‍ തുര്‍ക്കി തീരുമാനിക്കുകയായിരുന്നു. റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഉടന്‍ സ്വന്തമാകുമെന്നു തുര്‍ക്കി പ്രസിഡന്റ്‌ റജെപ്‌ തയീപ്‌ എര്‍ദോഗന്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു.

Ads by Google
Saturday 13 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW