Tuesday, August 20, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 13 Jul 2019 01.14 AM

സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭീകരാക്രമണം

ദമാസ്‌കസ്‌ : പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ ജന്മദേശമായ സിറിയയിലെ ഖമീഷിലിയില്‍ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ കീഴിലുള്ള വിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പള്ളിയുടെ മുന്നിലുണ്ടായ ഭീകരാക്രമണത്തില്‍ നിരവധി പേര്‍ക്കു പരുക്ക്‌.
സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച കാര്‍ പള്ളിയുടെ മുന്നില്‍ വച്ച്‌ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പള്ളിക്ക്‌ കേടുപാടുകള്‍ സംഭവിച്ചു. ഭീകരാക്രമണത്തെ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ അപലപിച്ചു. നഗരത്തിലെ സുരക്ഷിതത്വവും സ്‌ഥിരതയും സഹവര്‍ത്തിത്വവും തകര്‍ത്ത്‌ അവിടെ അസ്വസ്‌ഥതയും ക്രമസമാധാന ലംഘനവും സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഭീകരാക്രമണം നടത്തിയതെന്ന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Saturday 13 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW