Tuesday, August 20, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 05.28 PM

മരട് ഫ്‌ളാറ്റുകള്‍ ഉടന്‍ പൊളിക്കില്ല,തുടര്‍ നടപടി ചെന്നൈ എ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം: സുപ്രീം കോടതി വിധിയില്‍ എ.സി മൊയിതീന്‍

Marad flat , AC Moideen

തിരുവനന്തപുരം: എറണാകുളം മരട് മുനിസിപ്പാലിറ്റിയില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും ഉടന്‍ പൊളിക്കില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. ഫ്‌ളാറ്റ് പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്‌നം പഠിക്കാന്‍ നിയോഗിച്ച ചെന്നൈ എ.ഐ.ടി സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാറ്റ് പൊളിക്കുന്നത് പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഫ്‌ളാറ്റ് വാങ്ങിയവര്‍ നിരപരാധികളാണെന്ന്. ഫ്‌ളാറ്റ് വാങ്ങിയ 350 കുടുംബങ്ങളേയും സംരക്ഷിണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണം എന്ന ഉത്തരവിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

ഹര്‍ജികളും അനുബന്ധ രേഖകളും പരിശോധിച്ചെന്ന് വ്യക്തമാക്കിയ ജസ്റ്റിസ്മാരായ അരുണ്‍ മിശ്ര. നവീന്‍ സിര്‍ഹ എന്നവരുടെ ബെഞ്ച് വിധി പുനപരിശോധിക്കാന്‍ സാധൂകരിക്കാവുന്ന കാരണങ്ങളിലെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി തള്ളിയത്. റിവ്യൂഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മേയ് എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഈ കാലാവധി ജൂണ്‍ എട്ടിന് അവസാനിച്ചിരുന്നു.

Ads by Google
Friday 12 Jul 2019 05.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW