Sunday, August 18, 2019 Last Updated 10 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 04.59 PM

അമല പോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ.എല്‍ വിജയ് വിവാഹിതനായി

Amala Paul, Ex-husband,AL Vijay

നടി അമല പോളിന്റെ മുന്‍ ഭര്‍ത്താവും തമിഴ് സംവിധായകനുമായ എ.എല്‍ വിജയ് വിവാഹിതനായി. ചെന്നൈയിലിലെ ഡോക്ടര്‍ ആര്‍ ഐശ്വര്യയെയാണ് വിജയ് വിവാഹം ചെയ്കിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിജയ്‌യുടെ രണ്ടാം വിവാഹമാണിത്.

വീണ്ടും വിവാഹം കഴിക്കാനുള്ള തീരുമാനം പത്രക്കുറിപ്പിലൂടെയാണ് സംവിധായകന്‍ അറിയിച്ചത്. ' ഡോ.ആര്‍ ഐശ്വര്യയുമായുള്ള എന്റെ വിവാഹം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുന്നു. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. 2019 ജൂലൈയില്‍ നടക്കുന്ന ഒരു സ്വകാര്യ ചടങ്ങായിരിക്കും ഇത്. നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും അനുഗ്രഹങ്ങളും കൂടി ഞാന്‍ ജീവിതത്തിന്റെ ഒരു പുതിയ അധ്യായം ആരംഭിക്കുകയാണ്.' വിജയ് പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് വിജയ് നന്ദി പറഞ്ഞു. 'ജീവിത യാത്രകള്‍ എല്ലായ്‌പ്പോഴും വ്യത്യാലങ്ങള്‍ നിറഞ്ഞതാണ്. എല്ലാവരേയും പോലെ എന്റെ ജീവിതവും വിജയ പരാജയങ്ങളിലൂടെയും സന്തോഷങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും കടന്നു പോയി. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ എനിക്ക് മാധ്യമങ്ങളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഞാന്‍ അവരെ സുഹൃത്തുക്കള്‍ എന്നല്ല എന്റെ കുടുംബം എന്നാണ് വിളിക്കുന്നത്.'

'ദൈവത്തിരുമകള്‍' എന്നചിത്രത്തിനു ശേഷമാണ് വിജയ് അമലപോളിനെ വിവാഹം കഴിക്കുന്നത്. നാലു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ 2014 ജൂണ്‍ 12ന് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഏറെ വൈകാതെ തന്നെ ഇവരുടെ വിവാഹ മോചന വാര്‍ത്ത പുറത്തുവന്നു.

അമല സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലാത്തതിനാലാണ് വിവാഹ മോചനത്തിന് കാരണമെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് വെറും പ്രചാരണങ്ങള്‍ മാത്രമാണെന്നും അമലയുടെ അഭിനയ മോഹത്തെ പൂര്‍ണമായും പിന്തുണച്ചിരുന്നെന്നും വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്നും വിജയ് പ്രതികരിച്ചിരുന്നു.

താന്‍ വീണ്ടും വിവാഹം കഴിക്കുമെന്നു അമലയും വ്യക്തമാക്കിയിരുന്നു. ' ഞാന്‍ സന്യാസിയായി ഹിമാലയത്തിലേക്കൊന്നും പോകാന്‍ പോകുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്ന് സമയം വരുമ്പോള്‍ പറയും. എല്ലാവരേയും അറിയിച്ചുകൊണ്ടുള്ള വിവാഹമായിരിക്കുമതെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW