Wednesday, August 14, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 04.24 PM

വനയാത്രയുടെ വശ്യത നുകരാന്‍ ടൂറിസം വകുപ്പിന്റെ മലക്കപ്പാറ ജംഗിള്‍ സഫാരി

''വനയാത്രയുടെ സൗന്ദര്യം നുകരാന്‍ മലക്കപ്പാറ ജംഗിള്‍ സഫാരിയായാലോ? ''
Athirappilly Malakkappara Jungle Safari

കേരള ടൂറിസം വകുപ്പ് ഒരുക്കുന്ന മലക്കപ്പാറ ജംഗിള്‍ സഫാരി വിനോദസഞ്ചാരികള്‍ക്ക് വനയാത്രയുടെ പുതിയൊരു അനുഭവമാണ് നല്‍കുന്നത്. കാനനപാതയിലൂടെയുള്ള ഈ യാത്ര മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്.

തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന പടുകൂറ്റന്‍ വൃക്ഷങ്ങള്‍ക്കിടയിലൂടെ, വന്യമൃഗങ്ങളെ തൊട്ടടുത്ത് കണ്ടുകൊണ്ടുള്ള ഈ യാത്ര സഞ്ചാരികളുടെ മനസ്സില്‍ എക്കാലവും സൂക്ഷിക്കാവുന്ന സുഖമുള്ള ഓര്‍മ്മകളായിരിക്കും സമ്മാനിക്കുക. ചാലക്കുടിയില്‍ നിന്നും മലക്കപ്പാറയിലേക്ക് മലക്കപ്പാറ ജംഗിള്‍ സഫാരിയും തൃശൂരില്‍ നിന്നും വാല്‍പ്പാറയിലേക്ക് വാല്‍പ്പാറ ഹില്‍ സഫാരിയുമാണ് ടൂറിസം വകുപ്പ് സഞ്ചാരികള്‍ക്കായി ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്.

കോടമഞ്ഞിറങ്ങുന്ന വനപാതയില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ വഴിയിലും വഴിയരികിലും കാട്ടാനകൂട്ടവും മാനും മ്ലാവുമടക്കമുള്ള വന്യമൃഗങ്ങളും നിറഞ്ഞ് നില്‍ക്കും. പുസ്തകങ്ങളിലും സിനിമകളിലും മാത്രം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ള വന്യമൃഗങ്ങളെ തൊട്ടടുത്ത് കാണാനുള്ള അപൂര്‍വ്വ അവസരം ലഭിക്കുമെന്നതാണ് ഈ യാത്രയുടെ സവിശേഷത.

വാല്‍പ്പാറ ഹില്‍ സഫാരി തൃശൂര്‍ ടൂറിസം ഓഫീസില്‍ നിന്നും രാവിലെ 6.30ന് ആരംഭിക്കും. തുമ്പൂര്‍മുഴി ചിത്രശലഭ പാര്‍ക്ക്, അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങള്‍, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍, മലക്കപ്പാറ തോട്ടം മേഖല, അട്ടകെട്ടി, 40ഹെയര്‍പിന്‍ വളവുകള്‍, ആലിയാര്‍ ഡാം എന്നിവ പിന്നിട്ട് രാത്രി 10.30ന് തൃശൂര്‍ വഴി ചാലക്കുടിയില്‍ തിരിെച്ചത്തുന്ന തരത്തിലാണ് വാല്‍പ്പാറ ഹില്‍ സഫാരി സജ്ജീകരിച്ചിരിക്കുന്നത്. രണ്ടായിരം രൂപ ഫീസ് ഈടാക്കുന്ന ഈ യാത്രയില്‍ ഭക്ഷണമടക്കമുള്ള എല്ലാ ചെലവുകള്‍ക്കൊപ്പം ട്രാവല്‍ കിറ്റും സൗജന്യമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം.
ഫോണ്‍: 9497069888, 04802769888.

Athirappilly Malakkappara Jungle Safari

വനപാതയിലൂടെ 90കിലോമീറ്റര്‍ കാടറിഞ്ഞുകൊണ്ടുള്ള മലക്കപ്പാറ ജംഗിള്‍ സഫാരി രാവിലെ എട്ടിന് ചാലക്കുടി പി.ഡബ്ലു.ഡി റസ്റ്റ് ഹൗസില്‍ നിന്നാണ് ആരംഭിക്കുന്നത്. അതിരപ്പിള്ളി, ചാര്‍പ്പ, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ കണ്ട് പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, ആനക്കയം, മലക്കപ്പാറ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യങ്ങളും വന്യജീവികളേയും കണ്ട് രാത്രി എട്ടിന് ചാലക്കുടിയില്‍ തിരിച്ചെത്തുന്ന തരത്തിലാണ് മലക്കപ്പാറ ജംഗിള്‍ സഫാരി ഒരുക്കിയിരിക്കുന്നത്.

ഈ യാത്രയ്ക്ക് 1000 രൂപയാണ് ടൂറിസം വകുപ്പ് ഈടാക്കുന്ന ഫീസ്. ഉച്ചഭക്ഷണം, ലഘുഭക്ഷണം, പ്രവേശന ഫീസുകള്‍, ഗൈഡിന്റെ സേവനം, എ.സി.വാഹനം എന്നീ സൗകര്യങ്ങളും സഞ്ചാരികള്‍ക്ക് ഈ ഫീസില്‍ ലഭ്യമാകും.

Ads by Google
Friday 12 Jul 2019 04.24 PM
Ads by Google
Loading...
TRENDING NOW